Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭകോണം » കാലാവസ്ഥ

കുംഭകോണം കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് കുംഭകോണം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഇക്കാലത്താണ് മിക്ക ക്ഷേത്രോത്സവങ്ങളും നടക്കാറുള്ളത്. ഭക്തിനിര്‍ഭരമായ ഒരു തീര്‍ത്ഥാടനമാണ് ആഗ്രഹിയ്ക്കുന്നതെങ്കില്‍ ഈ സമയത്ത് തന്നെ കുംഭകോണം സന്ദര്‍ശിക്കണം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് കുംഭകോണത്തെ വേനല്‍ക്കാലം. ഇക്കാലത്ത് കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. 32 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്. കുംഭകോണം സന്ദര്‍ശിക്കാന്‍ വേനല്‍ക്കാലം ഒട്ടും നല്ല സമയമല്ല. കടുത്ത ചൂട് പലപ്പോഴും തളര്‍ച്ചയ്ക്കും നിര്‍ജ്ജലീകരണത്തിനും കാരണമാകാറുണ്ട്.

മഴക്കാലം

ജൂണ്‍ പകുതിയോടെ ആരംഭിയ്ക്കുന്ന മഴക്കാലം ഓഗസ്റ്റ് വരെ നീളാറുണ്ട്. കനത്ത മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. മഴ പെയ്യുന്നതോടെ ചൂട് കുറയാറുണ്ട്. മഴക്കാലത്ത് ക്ഷേത്രങ്ങളെല്ലാം സന്ദര്‍ശിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശീതകാലമാണ് കുംഭകോണം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം. ഇക്കാലത്ത് ഇവിടെ അത്രയധികം തണുപ്പ് അനുഭവപ്പെടാറില്ല, പക്ഷേ മനോഹരമായ കാലാവസ്ഥയാണ് ഉണ്ടാകാറുള്ളത്. ഇക്കാലത്ത് ചൂട് 20-25 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകാറില്ല. ഇക്കാലത്ത് യാത്രചെയ്യുമ്പോള്‍ അധികം കട്ടിയില്ലാത്ത ജാക്കറ്റുകളും മറ്റും കയ്യില്‍ കരുതുന്നത്  നല്ലതാണ്.