Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » കാലാവസ്ഥ

ഖുശിനഗര്‍ കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണ്‌ ഖുശിനഗര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. നാല്‌ പ്രധാന ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഖുശിനഗര്‍. വര്‍ഷം തോറും ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും നിരവധി തീര്‍ത്ഥാടകര്‍ ഇവിടേയ്‌ക്ക്‌ എത്താറുണ്ട്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ ഖുശിനഗറിലെ വേനല്‍ക്കാലം. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസുമാണ്‌.മെയ്‌ ആണ്‌ ഏറ്റവും ചൂടുള്ള മാസം.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ്‌ ഖുശിനഗറിലെ വര്‍ഷകാലം. ഈ കാലയളവില്‍ ഇവിടെ ശക്തമായ മഴ ലഭിക്കാറുണ്ട്‌. ആകാശം മേഘാവൃതവും കാലാവസ്ഥ തണുപ്പുള്ളതും ഈര്‍പ്പമുള്ളതുമായിരിക്കും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. ഈ കാലയളവിലെ താഴ്‌ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസുമാണ്‌.