Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കച്ച്

കച്ച് - ഒരുങ്ങൂ, നവയൌവ്വനത്തിന്‍റെ തീരങ്ങളിലേക്ക്

21

ദ്വീപ് എന്നാണ് സംസ്കൃതത്തില്‍ കച്ചിന്‍റെ അര്‍ത്ഥം. നല്ല മഴ ലഭിക്കുന്ന വര്‍ഷകാലങ്ങളില്‍ സിന്ധുനദിയിലെ വെള്ളം കച്ചിന്‍റെ മരുപ്രദേശങ്ങളില്‍ കടന്നുകയറും. നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെടുന്ന ഈ പ്രവണതയെ മുന്‍നിറുത്തി പണ്ടുകാലങ്ങളില്‍ ഇതിനെ ദ്വീപ് എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. 1819 ലുണ്ടായ ഭൂമികുലുക്കം കച്ചിന്‍റെ ഭൂമിശാസ്ത്രത്തില്‍ കാര്യമായ മാറ്റം വരുത്തി. ഈ മേഖലയെ ചതുപ്പും ഉപ്പുപാളികളുമുള്ള മരുഭൂവിന് വിട്ടുകൊടുത്തുകൊണ്ട് സിന്ധുനദി പടിഞ്ഞാറ് ഭാഗത്തേക്ക് പിന്‍വാങ്ങി.

ചരിത്രം

കച്ചിലെ ചെറുദ്വീപായ ഖദിറില്‍ കണ്ടെത്തിയ ഹാരപ്പന്‍ സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് ചരിത്രാതീത കാലം തൊട്ടേ കച്ചിന്‍റെ ആവിര്‍ഭാവത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സിന്ധിലെ രജപുത്ര ഭരണാധികാരികളുടെ കീഴിലായിരുന്നു ഈ പ്രദേശം. ജഡേജ രജപുത്ര രാജാവായ ഖെന്‍ഗര്‍ജി ഒന്നാമന്‍ ഭുജ് നഗരത്തെ ഇതിന്‍റെ തലസ്ഥാനമാക്കി ഭരണം നടത്തി. പിന്നീട് 1741 ല്‍ മുഗള്‍ യുഗത്തില്‍ പ്രസിദ്ധനായ ലാക്പതിജി ഒന്നാമന്‍ കച്ചിന് സാംസ്ക്കാരിക ഭൂപടത്തില്‍ ഇടം നേടിക്കൊടുത്തു. കവികളെയും നര്‍ത്തകരെയും ഗായകരെയും ഒരുപാട് സ്നേഹിച്ചിരുന്ന ഇദ്ദേഹത്തിന്‍റെ കാലത്താണ് ആയിന മഹള്‍ എന്ന മനോഹരമായ കണ്ണാടി മാളിക പണിതത്.

1815 ല്‍ തന്ത്രപ്രധാനമായ ഭുജിയോ ദുങ്കര്‍ കുന്ന് ബ്രിട്ടീഷുകാര്‍ അധീനമാക്കിയതോടെ കച്ച് ബ്രിട്ടീഷുകാരുടെ വരുതിയിലുള്ള ജില്ലയായി. പ്രാഗ് മഹല്‍ പാലസ്, രഞ്ജിത് വിലാസ് പാലസ്, മണ്ഡവിയിലെ വിജയ് വിലാസ് പാലസ് എന്നിവ ആംഗലേയ ഭരണകാലത്ത് ഇവിടെ നിര്‍മ്മിച്ചവയാണ്. വികസനോന്മുഖമായ ധാരാളം പദ്ധതികള്‍ ഇന്ത്യയില്‍ ലയിക്കും വരെ കച്ച് മേഖലയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കി.

ഭൂമിശാസ്ത്രം

കച്ചിലെ വരണ്ടുണങ്ങിയ റണ്‍ മരുഭൂമിയോട് ഇവിടത്തെ ആവാസവ്യവസ്ഥിതിയെ സംതുലനം ചെയ്യുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നതാണ് ഇവിടത്തെ ബന്നി പുല്‍മേടുകള്‍. തെക്കും പടിഞ്ഞാറും യഥാക്രമം കച്ച് ഉള്‍ക്കടലും അറബിക്കടലും അതിരിടുന്ന ഈ മേഖലയുടെ വടക്കും കിഴക്കുമായി റണ്‍ മരുഭൂമിയുടെ ചെറുതും വലുതുമായ സാന്നിദ്ധ്യമുണ്ട്. അടിസ്ഥാനപരമായി റണ്‍ മേഖല ഈര്‍പ്പമുള്ള ഭൂപ്രദേശമാണ്. വലിയ രണ്ട് തുറമുഖങ്ങള്‍ കച്ചിലുണ്ട്. കണ്ഡലയും മുന്ത്രയും. യൂറോപ്പിലേക്കും ഗള്‍ഫ് നാടുകളിലേക്കും കടല്‍മാര്‍ഗ്ഗം എത്തിപ്പെടാന്‍ അവയോട് ഏറ്റവും സമീപസ്ഥമായ തുറമുഖങ്ങളാണിവ.

സംസ്ക്കാരം

ആളുകളുടെ പ്രധാന ഭാഷ കച്ചിയാണ്. ഗുജറാത്ത്, സിന്ധ്, ഹിന്ദി ഭാഷകളും പ്രചാരത്തിലുണ്ട്. കച്ചിഭാഷയുടെ ലിപി ഇന്ന് നിലവില്‍ ഇല്ലാത്തതിനാല്‍ ഗുജറാത്തി ലിപിയിലാണ് എഴുത്ത്കുത്തുകള്‍. മാര്‍വാഡികള്‍, സിന്ധികള്‍, പത്താനുകള്‍ എന്നിങ്ങനെ വിവിധ സമുദായത്തില്‍ പെട്ടവര്‍ കച്ച് നിവാസികളോട് ഇടപഴകി ജീവിക്കുന്നു.

ഗുജറാത്തിലെത്തുന്നവര്‍ കച്ച് സന്ദര്‍ശിക്കാതിരിക്കരുത്. ഇവിടത്തെ അസാധാരണമായ സാംസ്ക്കാരിക വൈവിദ്ധ്യവും കച്ച് മരുഭൂമി പോലെ അനുപമമായ ഭൂപ്രതിഭാസവും കാണേണ്ടത് തന്നെയാണ്.

കച്ച് പ്രശസ്തമാക്കുന്നത്

കച്ച് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കച്ച്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കച്ച്

  • റോഡ് മാര്‍ഗം
    കച്ചിലെ വിവിധ സ്ഥലങ്ങളിലേക്ക് ഗുജറാത്ത് സര്‍ക്കാറിന്‍റെ ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ജി.എസ്.ആര്‍.ടി.സി) വക ബസ്സുകള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഭുജ് പട്ടണം വഴിയാണ് കച്ചിലേക്കുള്ള പോക്കുവരവ്. തലസ്ഥാന നഗരമായ അഹമ്മദാബാദിലേക്കെന്ന പോലെ ഗുജറാത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും കേന്ദ്ര തലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്കും ഇവിടെ നിന്ന് ട്രെയിനുകളുണ്ട്. വടക്ക്, പടിഞ്ഞാറ്, മദ്ധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് തുടര്‍ച്ചയായി സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഭുജ് വിമാനത്താവളമാണ് കച്ചിലെ പ്രധാന വ്യോമയാത്രാ കേന്ദ്രം. പ്രമുഖ വിമാന സര്‍വ്വീസുകളായ ഇന്ത്യന്‍ എയര്‍ ലൈന്‍സ്, ജെറ്റ് എയര്‍ വേയ്സ്, കിംങ്ഫിഷര്‍, ഗോ എയര്‍ എന്നിവയെല്ലാം കച്ചില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് ഫ്ലൈറ്റ് സര്‍വ്വീസ് വാഗ്ദാനം ചെയ്യുന്നുണ്ട്
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat