ഗുജറാത്തിലെ വനം വകുപ്പിന് കീഴിലുള്ള സംരക്ഷിത വനമേഖലയാണ് ബന്നി പുല്‍മേടുകള്‍. വന്യജീവികളുടെ അപാര വൈവിദ്ധ്യം കണ്ടാസ്വദിക്കാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടെയെത്തുന്നു. നീല്‍ ഗായ്( ബ്ലൂ ഷീപ്), ചിങ്കാര, ബ്ലാക് ബക്ക് എന്നീ മാനുകളും ഗോള്‍ഡന്‍ ജാക്ക്ള്‍, ഡിസര്‍ട്ട് ഫോക്സ് എന്നീ കുറുനരികളും പുറമെ കാട്ടുപന്നി, കാട്ടുപൂച്ച എന്നിവയും ഇവിടെയുണ്ട്. ദേശാടന പക്ഷികള്‍, ഉരഗങ്ങള്‍, നട്ടെല്ലില്ലാത്ത ജീവികള്‍ എന്നിങ്ങനെ എത്രയും വൈജാത്യങ്ങള്‍ മറ്റെങ്ങും കാണാനാവാത്ത വിധം ഇവിടെ സമ്മേളിച്ചിരിക്കുന്നു.



Click it and Unblock the Notifications