Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കച്ച് » കാലാവസ്ഥ

കച്ച് കാലാവസ്ഥ

ശൈത്യകാലമാണ് കച്ച് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം

വേനല്‍ക്കാലം

ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് കച്ചിലെ വേനല്‍കാലം. താപനില 48 ഡിഗ്രി സെന്‍റിഗ്രേഡ് വരെ എത്തുന്ന ഈ പൊള്ളുന്ന വേനലില്‍ സന്ദര്‍ശകര്‍ പൊതുവെ കച്ച് സന്ദര്‍ശനം ഒഴിവാക്കാറാണ് പതിവ്.

മഴക്കാലം

കച്ചിലെ മഴ കഷ്ടിയാണെങ്കിലും താപനിലയ്ക്ക് ശമനം വരുത്താന്‍ സഹായകമാണ്. കൊല്ലത്തില്‍ ഏകദേശം 14 ഇഞ്ച് മഴയാണ് ഇവിടെ പെയ്യാറുള്ളത്.

ശീതകാലം

ശരാശരി താപനില 25 ഡിഗ്രി സെന്‍റിഗ്രേഡിനും 12 ഡിഗ്രി സെന്‍റിഗ്രേഡിനും മദ്ധ്യേ  സുഖപ്രദമായ ഒരന്തരീക്ഷം പ്രധാനം ചെയ്യുന്ന ശൈത്യകാലമാണ് കച്ച് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. താഴ്വരയെ കുളിരില്‍ മുക്കി മെര്‍ക്കുറി ലെവല്‍ 2 ഡിഗ്രി സെന്‍റിഗ്രേഡ് വരെ താഴാറുണ്ട്. ഒക്ടോബറിനും മാര്‍ച്ചിനും ഇടയിലാണ് ഏറ്റവും അഭികാമ്യമായ സമയം.