Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാചുംഗ് » കാലാവസ്ഥ

ലാചുംഗ് കാലാവസ്ഥ

കഠിനമായ തണുപ്പുള്ള ശൈത്യകാലവും കനത്ത മഴ വര്‍ഷിക്കുന്ന  മണ്‍സൂണും മിതമായ വേനലുമാണ് ലാചുംഗിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍. വേനലിന്റെ ആരംഭകാലമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉത്തമം.

വേനല്‍ക്കാലം

താപനില 28 ഡിഗ്രി സെല്‍ ഷ്യസിനും 10 ഡിഗ്രി സെല്‍ ഷ്യസിനുമിടയില്‍ മിതമായ ചൂടുള്ള വേനല്‍കാലമാണ് ലാചുംഗില്‍ അനുഭവപ്പെടാറുള്ളത്. മാര്‍ച്ചില്‍ തുടങ്ങി ജൂണ്‍ വരെ വേനല്‍ തുടരും. വേനലിന്റെ പ്രാരംഭ ദശയില്‍ ലാചുംഗ് സന്ദര്‍ശിക്കുന്നതാണ് ചുറ്റി സഞ്ചരിക്കാനും കാഴ്ച്കള്‍ കാണാനും അനുകൂലമായ സമയം.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് ലാചുംഗിലെ മഴക്കാലം. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണാണ് ലാചുംഗില്‍ മഴമേഘങ്ങളെ ആനയിക്കുന്നത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് ലാചുംഗിലെ ശൈത്യകാലം. 16 ഡിഗ്രി സെല്‍ഷ്യസിനും -5 ഡിഗ്രി സെല്‍ ഷ്യസിനും ഇടയിലായിരിക്കും വിന്ററിലെ താപനില. ഹിമപാതം ഈ കാലയളവില്‍ ഇവിടെ സാധാരണമാണ്.