Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലഡാക്ക് » കാലാവസ്ഥ

ലഡാക്ക് കാലാവസ്ഥ

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ലഡാക് സന്ദര്‍ശനത്തിന് അനുയോജ്യം. ഇക്കാലയളവിലാണ് ഇവിടത്തെ വേനല്‍ക്കാലം. ഈ സമയത്തെ കാലാവസ്ഥ പ്രസന്നവും 20 ഡിഗ്രി മുതല്‍ 30 ഡിഗ്രിവരെുള്ള താപനിലയുമാണ്. 33 ഡിഗ്രിയാണ് ഇക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില.

വേനല്‍ക്കാലം

ലഡാക്കിലെത്താന്‍ അനുയോജ്യമായ സമയമാണിത്. ഈ  സമയത്ത് തെളിഞ്ഞ ആകാശവും മിതമായ കാലാവസ്ഥയും സഞ്ചാരികള്‍ക്ക് ഏറ്റവും ഉചിതവും സ്ഥലങ്ങള്‍ കാണുന്നതിന് ഏറ്റവും പറ്റിയ സമയവുമാക്കുന്നു. 20 മുതല്‍ 30 ഡിഗ്രിസെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ ചൂട്.

മഴക്കാലം

90 മില്ലീമീറ്റര്‍ വരെ ശരാശരി മഴയാണ് മണ്‍സൂണില്‍ ലഡാക്കിലുണ്ടാവുക. മണ്ണിടിച്ചില്‍ മൂലം ഇക്കാലയളവില്‍ റോഡ് അടച്ചിട്ടിരിക്കും.

ശീതകാലം

കഠിനവും തീവൃവുമായ തണുപ്പാണ് ഇക്കാലയളവില്‍. മൈനസ് 28 ഡിഗ്രിവരെ ഇക്കാലയളവില്‍ ഇവിടത്തെ താപനിലയെത്തുന്നു. തണുത്തുറയുന്ന ഇക്കാലയളവില്‍ സന്ദര്‍ശകര്‍ക്ക് ഫ്രോസ്റ്റ് ബൈറ്റ്സ് സഹിക്കേണ്ടിവരും. ശൈത്യമാസങ്ങളില്‍ മഞ്ഞു വീഴ്ച കാണാനാവും. അതുകൊണ്ട് തന്നെ സന്ദര്‍ശനത്തിന് അനുയോജ്യമല്ലാത്ത സമയമാണിത്.