Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലഡാക്ക്

ലഡാക്ക് - പ്രകൃതി സൌന്ദര്യം

31

ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമാണ്. ദി ലാസ്റ്റ് ശങ്ക്രി ലാ , ചെറിയ തിബത്ത്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും ലഡാക്ക് വിശേഷിപ്പിക്കപ്പെടുന്നു. ആസ്ഥാന നഗരമായ ലേ കൂടാതെ ആല്‍കി നുബ്റാ താഴ്വര ഹേമിസ്, ലമയുരു, സാന്‍സ്കര്‍ താഴ്വര, കാര്‍ഗില്‍ പാങ്കോങ് സോ, സോ കാര്‍, സോ മൊരിരി എന്നിവയാണ് അടുത്തുള്ള പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.

മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. ലഡാകി, പൂരിഗ്,തിബത്തന്‍, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളാണ്പ്രദേശത്ത് കൂടുതലായും സംസാരിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം. ലോകത്തെ പ്രമുഘ പര്‍വത മേഖലകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലാണ് ലഡാക്ക്. കൂടാതെ ലഡാക്ക് താഴ്വരക്ക് സമാന്തരമായി സന്‍സ്കാര്‍ ലഡാക്ക് മേഖല കൂടി കടന്നു പോവുന്നു. വലിയൊരു തടാകമായിരുന്ന ലഡാക്ക് പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ താഴ്വരയായി രൂപപ്പെടുകയായിരുന്നെന്നാണ് പറയപ്പെടുന്നത്.

ജമ്മു കാശ്മീരിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന ലഡാക്ക് പത്താം നൂറ്റാണ്ടില്‍ തിബത്തന്‍ രാജാക്കന്‍മാരായിരുന്നു ഭരിച്ചിരുന്നത്. ഹിമാലയന്‍ രാജധാനി അതിന്‍റെ പ്രതാപകാലത്തിലേക്ക് കടന്നത് പതിനേഴാം നൂറ്റാണ്ടില്‍ സെന്‍ജെ നംഗ്യാലിന്‍റെ കാലഘട്ടത്തിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ലഡാക്കും ബാള്‍ട്ടിസ്ഥാനും ജമ്മു കാശ്മീര്‍ മേഖലയിലേക്ക് ചേര്‍ക്കപ്പെട്ടു. 1947ല്‍ ഇന്ത്യാ വിഭജന സമയത്ത് ബാള്‍ട്ടിസ്ഥാന്‍ പാകിസ്ഥാനിലേക്കും പോയി.

ബുദ്ധമതമാണ് ഇവിടത്തെ പ്രധാനമതം.ല‌ഡാക്കിലെ പ്രമുഖ ആകര്‍ഷണങ്ങളില്‍ അതുകൊണ്ട് തന്നെ ആശ്രമം അഥവാ ഗോമ്പാസും ഉള്‍പ്പെടും. ഹെമിസ് ആശ്രമം, സങ്കര്‍ ഗോമ്പ, മാത്തോ ആശ്രമം, ശേ ഗോമ്പ, സ്പിടുക് ആശ്രമം, സ്ടങ്ക ആശ്രമം എന്നിവയാണ് പ്രദ്ശത്തെ ശ്രദ്ധേയമായ ആശ്രമങ്ങള്‍. കൂടാതെ തിക്സേയ് ആശ്രമം സെമോ ആശ്രമം എന്നിവയും കാഴ്ചക്കുതകുന്നതാണ്. ഗാല്‍ഡന്‍ നാംചോട്ട്, ബുദ്ധപൂര്‍ണിമ, ഡോസ്മോചെ, ലോസാര്‍ എന്നീ ആഘോഷവേളകളില്‍ ഇവിടേക്ക് വന്‍തോതില്‍ സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. ഡോസ്മാച്ചേ ആഘോഷവേളയില്‍ ബുദ്ധമത സന്യാസിമാര്‍ നൃത്തം ചെയ്യുകയും പ്രാര്‍ഥിക്കുകയും മറ്റു ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു. പ്രദേശത്ത് നിന്ന് രോഗങ്ങളെ അകറ്റാനും ദുഷ്ടാത്മാക്കളെ ആട്ടിയോടിക്കാനുമാണ് ഈ ആഘോഷം. രണ്ട് ദിവസത്തോളം നീളുന്നതാണ് ആചാരങ്ങള്‍. തിബത്തന്‍ ബുദ്ധരുടെയിടയിലെ മറ്റൊരു പ്രധാന ആഘോഷമാണ് സക ദവാ. ഗൗതമ ബുദ്ധന്‍റെ ജനനം, ജ്ഞാനോദയം, മരണം എന്നിവ ആഘോഷിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇത്. തിബത്തന്‍ കലണ്ടറിലെ നാലാം മാസമായി വരുന്ന മെയ് ജൂണ്‍ മാസങ്ങളിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണിത്.

വിനോദസഞ്ചാരികള്‍ക്ക് ഒരു ബൈക്ക് വാടകക്കെടുത്ത് കറങ്ങിയാല്‍ ലഡാക്ക് നല്ലവണ്ണം ആസ്വദിക്കാനാവും. സന്ദ‍ര്‍ശനത്തിനെത്തുവര്‍ സ്വന്തം വാഹനങ്ങളിലെത്തുന്നതാണ് കൂടുതല്‍ സൗകര്യപ്രദം. പരുക്കന്‍ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുമെന്നതിനാല്‍ സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ ആവശ്യത്തിന് സ്പെയര്‍പാര്‍ട്ടുകളും കരുതേണ്ടത് അത്യന്താപേക്ഷിതമാണ്. തുപ്കാ സൂപ്പ് ന്യൂഡില്‍സ്, മോമോ അഥവാ കൊഴുക്കട്ട എന്നിവ സുലഭമായ നിരവധി ഹോട്ടലുകളും റെസ്റ്റോറന്‍റുകളും മേഖലയിലുടനീളമുണ്ട്.

മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള ഏത് സമയത്തും ലഡാക്കില്‍ പോവുന്നതിന് അനുയോജ്യമാണ്. ഈ സമയത്ത് കാലാവസ്ഥ പ്രസന്നമാണെന്ന് മാത്രമല്ല 33 ഡിഗ്രിയില്‍ കൂടാത്ത ചൂട് മാത്രമേ ഇക്കാലത്ത് അനുഭവപ്പെടുകയുള്ളൂ.

ലഡാക്ക് പ്രശസ്തമാക്കുന്നത്

ലഡാക്ക് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലഡാക്ക്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലഡാക്ക്

  • റോഡ് മാര്‍ഗം
    ജമ്മുവില്‍ നിന്നും ശ്രീനഗറില്‍ നിന്നും റോഡ് മാര്‍ഗം ലഡാക്കിലെത്താം. ജൂലൈക്കും സെപ്തംബറിനുമിടക്ക് തുറക്കുന്ന മണാലിക്കു ലഡാക്കിനുമിടക്കുള്ള റോഹ്താങ് പാസ്,​ ശ്രീനഗറിനും ലഡാക്കിനുമിടക്ക് ജൂണിനും ഒക്ടോബറിനുമിടക്ക് തുറക്കുന്ന സോജി ലാ പാസ് എന്നിവയാണ് ഈ മൂന്ന് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന രണ്ട് റോഡുകള്‍. ജമ്മു ആന്‍ഡ് കാശ്മീര്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍,​ ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എന്നിവ ലഡാക്കിലേക്ക് ബസ് സൗകര്യമൊരുക്കുന്നുണ്ട്. ടാക്സി വഴിയും ജീപ്പ് വാടകക്കെടുത്തും സഞ്ചാരികള്‍ക്ക് ലഡാക്കിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജമ്മു താവി റെയില്‍വെസ്റ്റേഷനാണ് അടുത്തുള്ള സ്റ്റേഷന്‍. ലഡാക്കില്‍ നിന്ന് 712 കിലോമീറ്റര്‍ അകലെയാണിത്. ന്യൂഡല്‍ഹി,​ മുംബൈ,​ പൂനെ,​ ചെന്നൈ പോലുള്ള നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് ട്രെയിനുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ലഡാക്ക് എയര്‍പോര്‍ട്ടാണ് അടുത്തുള്ള വ്യോമകേന്ദ്രം. രാജ്യത്തെ പ്രധാന നഗരങ്ങളായ ന്യൂഡല്‍ഹി,​ മുംബൈ,​ പൂനൈ,​ ചെന്നൈ പോലുള്ളവയുമായി ബന്ധിപ്പിക്കുന്ന എയര്‍പോര്‍ട്ടാണ് ജമ്മു എയര്‍പോര്‍ട്ട്. ന്യഡല്‍ഹിയിലെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ലഡാക്കിനെ അന്താരാഷ്ട്രപരമായി ബന്ധിപ്പിക്കുന്നു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat