Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലാഡ്നൂം

ലാഡ്നൂം  - ജയിന്‍ ക്ഷേത്രങ്ങളുടെ നാട്

8

രാജസ്ഥാനിലെ നാഗൌര്‍ ജില്ലയിലാണ്  ലാഡ്നൂം സ്ഥിതി ചെയ്യുന്നത്. ഈ നഗരം ചന്ദേരി നഗരി എന്നാണു മുമ്പ് അറിയപ്പെട്ടിരുന്നത്.  'അനുവ്രത 'ത്തിനും ' ജയിന്‍ വിശ്വ ഭാരതി യൂണിവേഴ്സിറ്റിക്കും അടിസ്ഥാനമിട്ട ആരാധ്യനായ ആചാര്യ തുള്‍സിയാണ് ഇവിടെയാണ്‌ ജനിച്ചത്‌. ഈ  ആചാര്യന്‍ ലോകത്തുള്ള പതിനഞ്ചു മഹാന്മാരില്‍ ഒരാളാണ് എന്ന് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. രാധാകൃഷ്ണന്‍  അദ്ദേഹത്തിന്റെ 'ലിവിംഗ് വിത്ത് എ പര്‍പസ് ' എന്ന തന്റെ പ്രസിദ്ധ പുസ്തകത്തില്‍ പറയുന്നുണ്ട്

ലാഡ്നൂം ചരിത്രത്തില്‍

ലാഡ്നൂമിന്റെ ചരിത്രം ഇതിഹാസ കാവ്യമായ മഹാഭാരതത്തിന്റെ കാലം വരെ നീണ്ടു കിടക്കുന്നു. മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന  ശിശുപാല രാജവംശക്കാര്‍   പന്ത്രണ്ടാം നൂറ്റാണ്ടില്‍ ലാഡ്നൂം കീഴടക്കി. പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ ലാഡ്നൂം ജോധ്പ്പൂരിന്റെ ഭാഗമായി .

ജയിന്‍ ക്ഷേത്രങ്ങളുടെ നാട്

ഈ 'ആത്മീയ നഗരം' ജയിന്‍ മത സ്ഥാപനങ്ങള്‍ക്കാണ് പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത് . ദിഗംബര്‍ ജയിന്‍ ബാര ക്ഷേത്രമാണ്  ഏറ്റവും അറിയപ്പെടുന്ന പൂജ്യസ്ഥാനം. ഈ ക്ഷേത്രത്തിന്  നൂറിലധികം വര്‍ഷത്തെ പഴക്കമുണ്ട്.  ക്ഷേത്രത്തിലെ 166 ജയിന്‍ തീര്‍ഥങ്കരന്മാരുടെ  മാര്‍ബിള്‍ പ്രതിമകള്‍ ആണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. സന്ദര്‍ശകര്‍ക്ക് ജയിന്‍ മാനുസ്ക്രിപ്റ്റ് പെയിന്റിംഗുകളും പൌരാണിക കലാരൂപങ്ങളും , പ്രാചീന ശില്‍പ്പങ്ങളുടെ അപൂര്‍വ്വ ശേഖരങ്ങളും ഇവിടത്തെ ആര്‍ട്ട്  ഗാലറി യില്‍ കാണാം.

കൊത്തുപണികള്‍ കൊണ്ടാലങ്കരിക്കപ്പെട്ട തൂണുകളും മനോഹരമായി രൂപകല്‍പ്പന ചെയ്ത വാതിലുകളും ഈ ക്ഷേത്രത്തിന്  അധിക സൌന്ദര്യം നല്‍കുന്നു.സഞ്ചാരികള്‍ക്ക് ശാന്തി നാഥ്‌ ക്ഷേത്രവും ചാര്‍ഭുജ നാഥ്‌  ക്ഷേത്രവും കൂടി ഇവിടെ സന്ദര്‍ശിക്കാം.

ജയിന്‍ വിശ്വ ഭാരതി യൂണിവേഴ്സിറ്റി സഞ്ചാരികളെ  ആകര്‍ഷിക്കുന്ന സ്ഥലമാണ് .1970-ല്‍ ആചാര്യ തുളസി യാണ് ഇത് സ്ഥാപിച്ചത്.ആത്മീയതയും സദാചാര മൂല്യങ്ങളും വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്ന , ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനം ആണിത്. കൂടാതെ സഞ്ചാരികള്‍ക്ക്  സുഖ്ദേവ് ആശ്രമം, ബാലാജി മന്ദിര്‍, പബോലാവോ, മംഗല്‍ പുരാ, പീഠവാലെ ബാലാജി,ദ്രോണാഞ്ചല്‍ അര്‍ഹം ആശ്രം,വെങ്കടേഷ് മന്ദിര്‍ , സുജാനഗഡ്‌ , സിന്ധി മന്ദിര്‍, തുടങ്ങിയ ദേവാലയങ്ങളും ലാഡ്നൂമില്‍ സന്ദര്‍ശിക്കാം.

ലാഡ്നൂമിലെ കാഴ്ച്ചസ്ഥലങ്ങള്‍

ലാഡ്നൂമില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്  രാമാനന്ദ് ഗൌശാല , ആദിനാഥ്‌  ക്ഷേത്രം, ചന്ദ്ര സാഗര്‍ സ്മാരക ക്ഷേത്രം , സാധ്വി പന്നാജി കി സമാധി , നീലകണ്‌ഠ മഹാദേവ ക്ഷേത്രം, സലസാര്‍ ധാം തുടങ്ങിയ മതപ്രധാന സ്ഥാപനങ്ങള്‍  സന്ദര്‍ശിക്കാം. ഇവ ലാഡ്നൂമില്‍ നിന്നും 37കി മീ അകലെയാണ് .കരണ്ട് ബാലാജി, വീര്‍ ബാലാജി മന്ദിര്‍, ഉമര്‍ശ:പിര്‍ ദര്‍ഗാ , ആര്യ  സമാജ് മന്ദിര്‍, തുടങ്ങിയവയാണ് മറ്റു സ്ഥലങ്ങള്‍.

ലാഡ്നൂമില്‍ എത്തുന്നതിന്

തീവണ്ടിയിലോ, വിമാനത്തിലോ, റോഡു മാര്‍ഗ്ഗത്തിലോ  ലാഡ്നൂമില്‍ എത്താം. ജയ്പ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയര്‍ പോര്‍ട്ട്‌.തീവണ്ടി ഗതാഗതം മുഖേനയും ഇന്ത്യയിലെ എല്ലാ പ്രധാന സ്ഥലങ്ങളുമായി  ലാഡ്നൂം ബന്ധപ്പെടുത്തിയിരിക്കുന്നു .ലാഡ്നൂമില്‍ ചെറിയ ഒരു റെയില്‍ വേ സ്റ്റേഷന്‍ ഉണ്ട് ,  നാഗൌര്‍ സ്റ്റേഷന്‍ ആണ് പ്രയോജനപ്പെടുത്താവുന്ന മറ്റൊന്ന്. ജയ്പ്പൂര്‍ അജ്മീര്‍,സീകര്‍ ,ബീകാനേര്‍,കുചാമന്‍ , അഹമ്മദാ ബാദ് , ഇന്‍ഡോര്‍, ഡല്‍ഹി എന്നീ സ്ഥലങ്ങളിലേക്ക് ലാഡ്നൂമില്‍ നിന്ന് ബസ് സൌകര്യമുണ്ട്.

കാലാവസ്ഥ

ലാഡ്നൂമില്‍ വര്‍ഷം മുഴുവനും വരണ്ട കാലാവസ്ഥയാണ് . വേനല്‍, മഴ, മഞ്ഞ്  ഇവയാണ് പ്രാഥമികമായി അനുഭവപ്പെടുന്ന ഋതുക്കള്‍. ഇവിടെ അവധിക്കാലം ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികള്‍ മഞ്ഞുകാലം തെരഞ്ഞെടുക്കുക. ശീതകാലത്ത് ലാഡ്നൂമില്‍ ആഹ്ലാദകരമായ കാലാവസ്ഥയായിരിക്കും. .

ലാഡ്നൂം പ്രശസ്തമാക്കുന്നത്

ലാഡ്നൂം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലാഡ്നൂം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലാഡ്നൂം

  • റോഡ് മാര്‍ഗം
    ജയ്പ്പൂര്‍ അജ്മീര്‍,സീകര്‍ ,ബീകാനേര്‍,കുചാമന്‍ , അഹമ്മദാ ബാദ് , ഇന്‍ഡോര്‍, ഡല്‍ഹി എന്നീ സ്ഥലങ്ങളിലേക്ക് ലാഡ്നൂമില്‍ നിന്ന് ബസ് സൌകര്യമുണ്ട്. ലാഡ്നൂമിലേക്ക് പോകുന്ന വീതി കുറഞ്ഞ റോഡിലൂടെ സുജാനഗട് ദിദ്ദ്വാനാ എന്നീ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ലാഡ്നൂമില്‍ റയില്‍വേ സ്റ്റേഷന്‍ ഉണ്ട് . ഇതിലൂടെയാണ് ഡല്‍ഹി -ഋവരി -രതന്‍ഗര്‍ഗ് ഡേഗന -ജോധ്പ്പൂര്‍ റെയില്‍വേ പാത പോകുന്നത്. ഇവിടെ നിന്നും രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ ലാഡ്നൂമിനെ മറ്റു പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ലാഡ്നൂമില്‍ നിന്നും 97 കി. മീ. അകലെയുള്ള നാഗൌര്‍ സ്റ്റേഷനും യാത്രക്കാര്‍ക്ക് സൌകര്യപ്പെടുത്താം. റയില്‍വേ സ്റ്റേഷനില്‍ നിന്നും ലാഡ്നൂമിലേക്ക് പോകാന്‍ വാടകക്ക് വണ്ടികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ലാഡ്നൂമില്‍ നിന്ന് ദൂരെയുള്ള 218 ജയ്പ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. കൊല്‍ക്കൊത്ത , മുംബൈ ഡല്‍ഹി , ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെനിന്നും മുടങ്ങാതെ വിമാന സര്‍വ്വീസ് ഉണ്ട്. എയര്‍ പോര്‍ട്ടില്‍ നിന്നും ലാഡ്നൂമിലേക്ക് വാടക വണ്ടികള്‍ ലഭിക്കും.ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്ത ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് .
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu