Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാഹൗള്‍ » കാലാവസ്ഥ

ലാഹൗള്‍ കാലാവസ്ഥ

വേനല്‍ക്കാലമാണ് ലാഹൗള്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം, ഇക്കാലത്ത് സ്ഥലങ്ങള്‍ കാണാനും യാത്രചെയ്യാനുമെല്ലാം എളുപ്പമാണ്.

വേനല്‍ക്കാലം

മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് വേനല്‍ക്കാലം. ഇക്കാലത്തെ കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസാണ് വേനല്‍ക്കാലമാണ് ലാഹൗളിലേയ്ക്ക് യാത്രചെയ്യാന്‍ മികച്ച സമയം.

മഴക്കാലം

മഴക്കാലം ലാഹൗളില്‍ വളരെ ശുഷ്‌കമാണ്. മഴക്കാലത്ത് ഇവിടെ വരണ്ടുകിടക്കുകയാണ് പതിവ്. രാത്രികാലങ്ങളില്‍ പൊതുവേ ചൂട് കുറയാറുണ്ട്. ഇക്കാലത്ത് യാത്രചെയ്യുമ്പോള്‍ രാത്രിയിലെ ഉപയോഗിത്തിനായി അധികം കട്ടിയില്ലാത്ത കമ്പിളി വസ്ത്രങ്ങള്‍ കരുതേണ്ടതാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ശീതകാലം. ഇക്കാലത്ത് ഇവിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടാകാറുണ്ട്. മഞ്ഞുവീഴ്ച കണക്കിലെടുത്ത് പല റോഡുകളും ഈ സമയത്ത് അടച്ചിടുക പതിവാണ്.