Search
  • Follow NativePlanet
Share

ലേ - ലാമമാരുടെ കേന്ദ്രം

48

കാരക്കോറം ഹിമാലയന്‍ മേഖലകളുടെ മധ്യത്തിലായി ഇന്‍ഡസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ലേ. ഇവിടത്തെ സുന്ദരമായ കാലാവസ്ഥ വിദൂരപ്രദേശത്ത് നിന്ന് പോലുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലെ ബുദ്ധസ്മാരകങ്ങളും മുസ്ലിം പള്ളികളും കൊണ്ട് സമ്പന്നമാണ് ലേ. പുരാതനവും മധ്യകാലഘട്ടത്തിലെ വാസ്തുശില്‍പകല പ്രദര്‍ശിപ്പിക്കുന്നതുമായ ഒമ്പത് നിലകളുള്ള നംഗ്യാല്‍ ഭരണകാലത്തെ  രാജാവായ സെന്‍ജെ നംഗ്യാലിന്‍റെ കൊട്ടാരം ഇവിടത്തെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണമാണ്.

ലേയിലെ ജനസംഖ്യയില്‍ നല്ലൊരു വിഭാഗം ബുദ്ധിസ്റ്റ് സന്യാസിമാരും ഹൈന്ദവരും ലാമമാരും ഉള്‍പ്പെടുന്നു. പഠന കേന്ദ്രങ്ങളായ ശാന്തി സ്തൂപാസ്, സങ്കാര്‍ ഗോമ്പാസ് എന്നിവ പ്രദേശത്തിന് വശ്യത പകരുന്നു. വര്‍ഷങ്ങളായി ലേഹ് നഗരം മധ്യേഷ്യയിലെ ഒരു വ്യാപാരകേന്ദ്രമായി വളരുകയും നിരവധി സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും വ്യാപാരസാധ്യതകള്‍ നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഷോപ്പിങില്‍ താല്‍പര്യമുള്ള യാത്രക്കാര്‍ക്ക് രസകരമായ തിബത്തന്‍ കരകൗശലവസ്തുക്കളായ ആഭരണങ്ങളും, ശൈത്യകാലത്ത് ധരിക്കുന്ന വസ്ത്രങ്ങളും കൈകകളാലും യന്ത്രങ്ങളാലും നിര്‍മിച്ച കാര്‍പ്പെറ്റുകളും നഗരത്തില്‍ നിന്ന് വാങ്ങിക്കാം. മ‌ഞ്ഞു മൂടിയ ഹിമാലയന്‍ മല നിരകളാണ് പ്രദേശത്തിന്‍റെ സൗന്ദര്യം. സാഹസികപ്രേമിക‌ള്‍ക്ക് ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിങ് നല്‍കുന്നത് അവാച്യമായ അനുഭൂതിക്കൊപ്പം പ്രകൃതി സൗന്ദര്യം നുകരാനുള്ള അവസരം കൂടിയാണ്.മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച് പുരാതനവും ചരിത്രപ്രാധാന്യമുള്ളതുമായ ജാമാ മസ്ജിദ് ലഡാക്കി രാജാക്കന്‍മാരുടെ വേനല്‍ വസതി എന്നറിയപ്പെടുന്ന, ഭീമന്‍ ബുദ്ധപ്രതിമയുള്ള ഷേ കൊട്ടാരം എന്നിവയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങള്‍.

മാര്‍ച്ചിനും ജൂണിനുമിടക്കുള്ള വേനല്‍ക്കാലത്താണ് ലേഹ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇക്കാലത്ത് പരമാവധി ചൂട് 33 ഡിഗ്രി വരെ മാത്രം പോകുന്ന പ്രസന്നമായ കാലാവസ്ഥയായിരിക്കും ലേഹിലുണ്ടാവുക. ഇക്കാലത്തെ ശരാശരി താപനില 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടക്ക് മാത്രമാണ്.

എന്നാല്‍ തണുപ്പ് കാലം അസഹിനീയമാണ് ഇവിടെ. മൈനസ് 28 ഡിഗ്രിവരെ താപനില ഇക്കാലത്ത് താഴും. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ഇക്കാലത്ത് കനത്ത മ‌ഞ്ഞുവീഴ്ചയും പ്രദേശത്തുണ്ടാവുന്നു. അതികഠിനമായ തണുപ്പ് പരിചയമില്ലാത്തവര്‍ക്ക് ഫ്രോസ്റ്റ് ബൈറ്റ് പിടികൂടാന്‍ കാരണമാവുകയും ചെയ്തേക്കാം.

മണ്‍സൂണ്‍ മഴ ശരാശരി തോതില്‍ ഇവിടെ ലഭിക്കുന്നു. 90 മില്ലി മീറ്ററാണ് അനുപാതം. മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള സമയത്ത് താപനില മിതമായ തോതില്‍ നില്‍ക്കുന്നതിനാല്‍ സന്ദര്‍ശനത്തിന് ഉചിതമായ സമയമാണ്.

ലേഹിലെ ഇത്തരത്തിലുള്ള കാലാവസ്ഥയെ നേരിടുന്നതിന് വിനോദസഞ്ചാരികള്‍ വിന്‍ഡ് ചീറ്റേഴ്സ്, കമ്പിളി വസ്ത്രങ്ങള്‍, കനമുള്ള സോക്സുകള്‍, കയ്യുറകള്‍, സ്കാര്‍വ്സ്, കമ്പിളി തൊപ്പികള്‍ പ്രത്യേകതരം ബൂട്ടുകള്‍, ഷൂ, സൺസ്ക്രീന്‍, ലിപ് ബാം, ഗോഗിള്‍സ് എന്നിവ കരുതാരുണ്ട്. പ്രദേശത്തെ അഹിതമായ കാലാവസ്ഥയെ നേരിടുന്നതിന് ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നത് വിനോദസഞ്ചാരികള്‍ക്ക് അത്യന്താപേക്ഷിതമാണ്.

ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കും ജമ്മുവിലേക്കും ശ്രീനഗറിലേക്കും സ്ഥിരം ഫ്ലൈറ്റുകള്‍ ലഭ്യമാണ്. ഇന്ത്യക്കകത്തും പുറത്തും നിന്നുമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവിടെയെത്താന്‍ ഡല്‍ഹി എയര്‍പോര്‍ട്ടാണ് ഉചിതം. എയര്‍പോര്‍ട്ടില്‍ നിന്ന് ലേഹിലെത്താന്‍ 1000 രൂപക്ക് ടാക്സികള്‍ ലഭ്യമാണ്. 734 കിലോമീറ്റ‌ര്‍ അകലെയുള്ള ജമ്മു റെയില്‍ വേസ്റ്റേഷനിലിറങ്ങി വേണം ട്രെയിനിലെത്തുന്നവര്‍ക്ക് ലേയിലെത്താന്‍.

റോഡ് മാര്‍ഗം എത്താന്‍ ജെകെഎസ്ആര്‍ടിസി നിരവധി സൗകര്യങ്ങളൊരുക്കുന്നുണ്ട്. 734 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗറില്‍ നിന്നു വരെ ലേഹിലേക്ക് ബസ് സൗകര്യം ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ഒരുക്കിയിരിക്കുന്നു. കൂടാതെ ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും ആവശ്യത്തിന് സൗകര്യങ്ങളൊരുക്കുന്നുണ്ട്. ലേഹില്‍ നിന്ന് 474 അകലെയുള്ള മണാലിയിലേക്കും ഇവിടെ നിന്ന് ബസ് സര്‍വീസുകളുണ്ട്.

ലേ പ്രശസ്തമാക്കുന്നത്

ലേ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലേ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലേ

  • റോഡ് മാര്‍ഗം
    ജെകെഎസ്ആര്‍ടിസി നിരവധി സര്‍വീസുകള്‍ നടത്തുന്നുണ്ട്. 734 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗറില്‍ നിന്നു വരെ ലേഹിലേക്ക് ബസ് സൗകര്യം ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ഒരുക്കിയിരിക്കുന്നു. കൂടാതെ ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും ആവശ്യത്തിന് സൗകര്യങ്ങളൊരുക്കുന്നുണ്ട്. ലേയില്‍ നിന്ന് 474 അകലെയുള്ള മണാലിയിലേക്കും ഇവിടെ നിന്ന് ബസ് സര്‍വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    734 കിലോമീറ്റ‌ര്‍ അകലെയുള്ള ജമ്മു റെയില്‍ വേസ്റ്റേഷനിലിറങ്ങി വേണം ട്രെയിനിലെത്തുന്നവര്‍ക്ക് ലേഹിലെത്താന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കും ജമ്മുവിലേക്കും ശ്രീനഗറിലേക്കും സ്ഥിരം ഫ്ലൈറ്റുകള്‍ ലഭ്യമാണ്. ഇന്ത്യക്കകത്തും പുറത്തും നിന്നുമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവിടെയെത്താന്‍ ഡല്‍ഹി എയര്‍പോര്‍ട്ടാണ് ഉചിതം. എയര്‍പോര്‍ട്ടില്‍ നിന്ന് ലേഹിലെത്താന്‍ 1000 രൂപക്ക് ടാക്സികള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri