Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലേ » കാലാവസ്ഥ

ലേ കാലാവസ്ഥ

മാര്‍ച്ചിനും ഒക്ടോബറിനുമിടക്കാണ് ലേ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഈ സമയത്ത് മിതമായ കാലാവസ്ഥയാണ്. ട്രെക്കിങും മറ്റു സാഹസികവിനോദങ്ങളുമായി പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും പറ്റിയ സമയമാണിത്. അപ്രവചനാതീതമായ കാലാവസ്ഥ നേരിടുന്നതിന് യാത്രിക‍ര്‍ പ്രത്യേകം കമ്പിളി വസ്ത്രങ്ങള്‍ കരുതേണ്ടത് അത്യന്താപേക്ഷിതമാണ്.

വേനല്‍ക്കാലം

മാര്‍ച്ചിനും ജൂണിനുമിടക്കുള്ള വേനല്‍ക്കാലത്താണ് ലേ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇക്കാലത്ത് പരമാവധി ചൂട് 33 ഡിഗ്രി വരെ മാത്രം പോകുന്ന പ്രസന്നമായ കാലാവസ്ഥയായിരിക്കും ലേഹിലുണ്ടാവുക. ഇക്കാലത്തെ ശരാശരി താപനില 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടക്ക് മാത്രമാണ്.

മഴക്കാലം

90 മില്ലീമീറ്റര്‍ വരെയെത്തുന്ന മിതമായ മഴയാണ് ലേയില്‍ മണ്‍സൂണിലുണ്ടാവുക.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്നതാണ് ലേയിലെ ശൈത്യം. മൈനസ് 28 ഡിഗ്രിവരെ താപനില ഇക്കാലത്ത് താഴും. ഇക്കാലത്ത് കനത്ത മ‌ഞ്ഞുവീഴ്ചയും പ്രദേശത്തുണ്ടാവുന്നു. അതികഠിനമായ തണുപ്പ് പരിചയമില്ലാത്തവര്‍ക്ക് ഫ്രോസ്റ്റ് ബൈറ്റും  പിടികൂടിയേക്കാം.