Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലോനാര്‍ » കാലാവസ്ഥ

ലോനാര്‍ കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ് ലോനാര്‍. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായി തോന്നുക.

ശീതകാലം

നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് ലോനാറില്‍ ശൈത്യകാലം. 28 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്ത് കൂടിയ താപനില. കുറഞ്ഞ താപനിലയാകട്ടെ കേവലം 12 ഡിഗ്രി സെല്‍ഷ്യസും.  കമ്പിളിവസ്ത്രങ്ങളൊക്കെയായി വേണം ഇക്കാലത്ത് ലോനാറിലേക്ക് യാത്ര തിരിക്കാന്‍.