Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലോണാവാല » കാലാവസ്ഥ

ലോണാവാല കാലാവസ്ഥ

ലോണാവാല സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഹില്‍ സ്റേഷന്‍ ആകുന്നതില്‍ അത്ഭുതമില്ല . മുംബൈ നഗരത്തിന്റെ തിരക്കില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ആഴ്ചാവസാനം ചിലവഴിചു മടങ്ങുമ്പോള്‍  ഉന്മേഷം തിരിച്ചുകിട്ടിയതായി തോന്നും. ശാന്തവും സുഖകരവുമായ കാലാവസ്ഥയാണ് വര്ഷം മുഴുവന്‍ ഇവിടെ അനുഭവപ്പെടുക.  ലോണാവാലയില്‍  വിനോദവും പ്രകൃതി സന്ദര്യവും  ഒരുമിച്ചു അനുഭവിക്കാന്‍  കഴിയുന്നു .

വേനല്‍ക്കാലം

ലോനവാലയിലെ കാലാവസ്ഥ പൊതുവേ തീവ്രമല്ല . കൂടിയ താപനില 30- 35  ഡിഗ്രീ സെന്ഷ്യസ്  ആണ് . ഇടക്കിടെ പെയ്യുന്ന  മഴയും തണുത്ത കാറ്റും ഹില്‍ സ്റെഷനിലെ വാസം സന്തുഷ്ടി നല്കുന്നതാക്കും.

മഴക്കാലം

മഴക്കാലം ലോണാവാലയെ   സ്വര്‍ഗ്ഗത്തില്‍ കുറഞ്ഞൊന്നും ആക്കുന്നില്ല !ജൂണ്‍  പകുതി മുതല്‍ മഴ ലഭിക്കുന്നു . വര്‍ഷത്തില്‍ ഈ സമയം 450 സെ. മീ. മഴ ലഭിക്കും. മഴക്കാലത്തെ പ്രദേശത്തിന്റെ ഗൂഡമായസൌന്ദര്യം സഞ്ചാരികളെ വല്ലാതെ ആകര്‍ഷിക്കുന്നു. മഴയുടെയും  ഗന്ധമുള്ള ലോണാവാല നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളെയും ഉണര്‍ത്തും . ജൂണ്‍ മുതല്‍ സപ്തംബര്‍ മുതലുള്ള കാലം ലോണാവാല യുടെ മനോഹാരിത കണ്ടനുഭവിക്കുന്നതിനു പറ്റിയ കാലമാണ്.

ശീതകാലം

താപ നില  താഴ്ന്നു 12 ഡിഗ്രീ സെല്‍ഷ്യസ്‌  ആയിട്ടുണ്ടാകും.പകല്‍ ഇളം ചൂടും രാത്രി തണ് പ്പുമായിരിക്കും. ക്രിസ്തുമസും  പുതു വത്സരവുമാണ്   ലോണാവാല സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സമയം.