Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലോണാവാല

ലോണാവാല - കാല്‍പ്പനികമായ ഹില്‍ സ്റേഷന്‍

30

മഹാ രാഷ്ട്ര സംസ്ഥാനത്തിന് പടിഞ്ഞാറ് ഭാഗത്തായി  കിടക്കുന്ന, ജനപ്രീതിയാര്‍ജ്ജിച്ച  ഹില്‍ സ്റേഷന്‍ ലോണാവാല യിലേക്കുള്ള  യാത്ര  മുംബൈ നഗരത്തിരക്കില്‍ നിന്നുള്ള കാല്‍പ്പനികമായ ഓരോളിച്ചോട്ടമാണ് .  സമുദ്രനിരപ്പില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തില്‍ 38 സ്ക്വയര്‍ വിസ്തീര്‍ണ്ണ ത്തില്‍ കിടക്കുന്ന അതി സുന്ദരമായ ഈ ഹില്‍ സ്റ്റേഷന്‍ അപൂര്‍വ്വ സൌന്ദര്യമുള്ള സഹ്യാദ്രി മലകളുടെ ഭാഗമാണ്.

ലോണാ വാല എന്ന നാമം സംസ്കൃത ഭാഷയിലെ 'ലോണവ് ലി' അഥവാ  'ഗുഹകള്‍' എന്ന പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്‌ .  'ലെന്‍' അതായത് കരിങ്കല്ലില്‍ കൊത്തിയെടുത്ത വിശ്രമസ്ഥലം , 'ആവലി' അല്ലെങ്കില്‍  'കൂട്ടം' എന്നും ലോണാവാല യെ വിശേഷിപ്പിക്കാം. പണ്ട് കാലത്ത്  ലോണാവാല   ഭരിച്ചിരുന്നത് യാദവ രാജാക്കന്മാര്‍ ആയിരുന്നു.പിന്നീട് വന്ന മുഗള്‍ രാജാക്കന്മാര്‍ ലോണാവാല യുടെ രാജ്യ തന്ത്ര പ്രാധാന്യം മനസ്സിലാക്കുകയും വളരെ ക്കാലം ഭരണം തുടരുകയും ചെയ്തു.

1871 ല്‍ ബോംബെ ഗവര്‍ണര്‍ സര്‍ എല്‍ഫിന്‍സ്റ്റോണ്‍ ലോണാവാല യെ കണ്ടെത്തുമ്പോള്‍  ജനവാസം കുറഞ്ഞ ഇടതിങ്ങിയ  കാട്ടു  പ്രദേശമായിരുന്നു അത്. ശബ്ദായമാനമായ നഗര ത്തിരക്കില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഈ ഹില്‍ സ്റേഷന്‍ അതിന്റെ ശുദ്ധവും നിര്‍മ്മലവുമായ  പരിസ്ഥിതിയും കാലാവസ്ഥയും വര്ഷം മുഴുവനും അനുഭവ വേദ്യമാകുന്നു.അത് കൊണ്ട് തന്നെ വിദേശികളും സ്വദേശി കളുമായ  വിനോദ സഞ്ചാരികള്‍ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കപ്പെടുന്നു.

സഹ്യാദ്രിയുടെ രത്നം

സഹ്യ പര്‍വ്വതത്തിന്റെ  രത്നാഭരണം ' എന്നറിയപ്പെടുന്ന ലോണാവാല മലകയറ്റത്തിനും ദീര്‍ഘ ദൂര നടപ്പിനും പറ്റിയതാണ്. അത് കൂടാതെ ചരിത്ര പ്രാധാന്യമുള്ള  കോട്ടകള്‍ , പുരാതന ശിലാ ഗുഹകള്‍, തെളിഞ്ഞ തടാകങ്ങള്‍ തുടങ്ങിയവ കൊണ്ടും സമൃദ്ധമാണ്‌ പ്രദേശം.  ലോണാവാല യിലെ കാലാവസ്ഥ വര്‍ഷത്തിലുടനീളം പ്രസന്നമാണ്. ഡക്കാന്‍  പീഠഭൂമി ഒരു വശത്തും കൊങ്കണ്‍ തീരപ്രദേശം മറു വശത്തുമായി  പരന്നു  കിടക്കുന്ന മനോഹര  ദൃശ്യം ലോണാവാല ക്കുന്നില്‍ നിന്നു കാണാം. പ്രസന്നമായ ആ കാഴ്ച കള്‍ക്ക്  മഴക്കാലത്തേക്കാള്‍  പറ്റിയ സമയം ഏതാണ് !   നിങ്ങളുടെ ചുറ്റുമായി വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍, സമൃദ്ധമായ പച്ചപ്പുകള്‍; അതിനേക്കാള്‍ ശ്രേഷ്ഠമായ  പ്രകൃതിയില്ല! നിങ്ങള്‍ക്ക് സ്വസ്ഥമായ ഒരു വൈകുന്നേരം ചെലവഴിക്കണമെങ്കില്‍ ലോണാവാല യിലെ  പാവന  തടാകം, വളവന്‍ തടാകം, തുംഗാര്‍ലി  തടാകം,  അണക്കെട്ട് തുടങ്ങിയവ   സന്ദര്‍ശിക്കുക. നിങ്ങള്‍  ഭാരതീയ വാസ്തുവിദ്യയും  ചരിത്രവും ചുഴിഞ്ഞ റിയാന്‍  താല്‍പ്പര്യമുള്ളവരാണെങ്കില്‍ തുംഗിലെയും ടിലോണയിലെയും ലോഹഗൃഹി ( അഥവാ 'ഇരുമ്പ് വീട് ')ലെയും അതി പുരാതനമായ കോട്ടകള്‍ കാണുക. കര്‍ജത്തില്‍ തുംഗ്  കോട്ടയെ  മാലിക് അഹമ്മദ് കീഴടക്കിയിരുന്നു.പക്ഷെ  കോട്ട അതിന്റെ പ്രകൃതി ദത്തമായ ബലത്തിന്  പേരുകേട്ടതാണ്.

റായിവൂഡ് പാര്‍ക്ക് ലോണാവാലയിലെ  വൃക്ഷസമൃദ്ധമായ വിശാലമായ ഒരു പൂന്തോട്ടമാണ്. കുഞ്ഞുങ്ങള്‍ ആ വലിയ മൈതാനത്ത് ഓടിക്കളിക്കാന്‍ ഇഷ്ടപ്പെടും.  അതുപോലെ വിനോദത്തിനു പറ്റിയ സ്ഥലമാണ് ശിവജി ഉദ്യാനവും. നിങ്ങള്‍ പ്രകൃതിയെ  പിന്‍പറ്റി പ്പോവുന്നവരാണെങ്കില്‍ രാജ്മാചി  വന്യ ജീവി സംരക്ഷണ കേന്ദ്രം സന്ദര്‍ശനം  നിങ്ങളെ സന്തുഷ്ടരാക്കും. രാജ്മാചി യില്‍നിന്നുള്ള  ഗംഭീരമായ ഒരു കാഴ്ചയാണ്  സമീപമുള്ള താഴ്വരയിലെ    ശിവജി പണികഴിപ്പിച്ച അദ്ദേഹത്തിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന പ്രസിദ്ധമായ 'ശിവജി ക്കോട്ട '.വാഘ്ജൈ ദാരി സന്ദര്‍ശിക്കാന്‍ വിട്ടു പോകരുത്  അതുപോലെ ലോണാ വാലയുടെ പ്രത്യേകതയായ മധുര പലഹാരം 'ചിക്കി'  രുചിച്ചു നോക്കാനും മറക്കരുത്.

ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള കാലമാണ് ഇവിടെ അവധിക്കാല മാഘോഷിക്കാന്‍  യുക്തമായ സമയം. തണുപ്പുള്ള  ചുറ്റുപാടുകള്‍ നിങ്ങളുടെ ഇന്ദ്രിയങ്ങളെ ശാന്തമാക്കും. എങ്കിലും ഭൂരിഭാഗം സഞ്ചാരികളും വര്‍ഷക്കലത്താണ് ലോണ വാല സന്ദര്‍ശിക്കുന്നത്. വര്ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന പ്രസന്നമായ കാലാവസ്ഥ കൊണ്ട് അനുഗ്രഹീതമായ  ലോണാവാല സഞ്ചാരികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു.

നഗരത്തിരക്കില്‍ നിന്നുള്ള മോചനം

മുംബൈ പട്ടണത്തില്‍ നിന്നും പൂണെ യില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെ  ഈ  അവധിക്കാല വിനോദ സ്ഥലത്തേക്ക് റോഡു മാര്‍ഗ്ഗവും, തീവണ്ടി മാര്‍ഗ്ഗവും വിമാന മാര്‍ഗ്ഗവും എത്തിച്ചേരാം.മുംബൈ -പൂണെ  തീവണ്ടിപ്പാതയിലെ  പ്രധാന സ്റെഷനുകളില്‍ ഒന്നാണ് ലോണാവാല. മുംബൈ -പൂണെ എക്സ്പ്രസ്സ്‌ വേ യും  മുംബൈ -പൂണെ  ഹൈ  വേയും ലോണാവാല യില്‍  കൂടി കടന്നു പോകുന്നു.വിമാനത്തിലാണ് നിങ്ങളുടെ യാത്രയെങ്കില്‍ ലോണാവാലക്ക് ഏറ്റവും അടുത്ത് കിടക്കുന്ന പൂണെ വിമാനത്താവളം  സൌകര്യപ്പെടും.

തണുപ്പുള്ള കാലാവസ്ഥ, ശാന്തമായ അന്തരീക്ഷം, നേര്‍ത്ത  കാറ്റ്  ഇവയെല്ലാം  ചേര്‍ന്ന് ലോണാവാലയെ  ഏറ്റവും യോജിച്ച ഒരു അവധിക്കാല സങ്കേതമാക്കുന്നു. സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ട ത്തിനരികിലേക്ക് നടപ്പാവാം അല്ലെങ്കില്‍ പുല്‍മൈതാനത്ത് വെറുതെ യിരിക്കാം അതുമല്ലെങ്കില്‍ ലോണാവാലക്ക് ചുറ്റും ട്രക്കിംഗ്  നടത്താം.ആളുകള്‍ തങ്ങളുടെ രണ്ടാം വീടുകള്‍ ലോണാവാലയില്‍ പണിഞ്ഞു നഗരത്തിരക്കില്‍ നിന്നുള്ള രക്ഷപ്പെടലിനായി ഇവിടെ  എത്തുന്നു. സ്വര്‍ഗ്ഗ തുല്യമായ ഈ പ്രദേശത്ത് എത്തുന്നതുവരെ ഒരാള്‍ അയാള്‍ക്ക്‌ നഷ്ടപ്പെടുന്നത് എന്താണെന്ന് അറിയുന്നില്ല.

ലോണാവാല പ്രശസ്തമാക്കുന്നത്

ലോണാവാല കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലോണാവാല

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലോണാവാല

  • റോഡ് മാര്‍ഗം
    പല സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള ബസുകള്‍ ലോനാവാലയില്‍ വന്നു പോകുന്നു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ടൂറി സ്റ്റ് സര്‍വീസുകളും ഉണ്ട്. എ സി ടൂറിസ്റ്റു ബസുകള്‍ ലോണാവാല ക്കും മുംബൈക്കും പൂണെ ക്കും ഇടയ്ക്കു സവാരി നടത്തുന്നു. ചാര്‍ജ് താരതമ്യേന കുറവാണ്. കിലോമീറ്ററിന് 4 രൂപ.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ലോണാവാല തീവണ്ടി സ്റേഷന്‍ മുംബൈക്കും പൂനക്കും ഇടക്കുള്ള എല്ലാ റെയില്‍ വേ സ്റെഷ നുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ബാംഗ ളൂരില്‍ നിന്ന് : ഉദ്യാന്‍ എക്സ്പ്രസ്സും ജൊധ് പ്പൂര്‍ എക്സ്പ്രസും 22 മണിക്കൂര്‍ ദൈര്‍ഘ്യം . ചെന്നൈ : മുംബൈ മെയില്‍ , മുംബൈ എക്സ്പ്രെസ്സ് 23.5 മണിക്കൂര്‍ ദൈര്‍ഘ്യം . ഹൈദരാബാദ് : രാജ്കോട്ട് എക്സ്പ്രെസ്സ് , 12. 5 മണിക്കൂര്‍ ദൈര്‍ഘ്യം . മുംബൈ: സിധേശ്വര്‍ എക്സ്പ്രെസ്സ് , ഷിര്‍ദി എക്സ്പ്രെസ്സ് 2.5 മണിക്കൂര്‍ ദൈര്‍ഘ്യം . പൂണെ : സിന്‍ഹ ഗാദ് എക്സ്പ്രസ്സ്‌ ,ഡക്കാന്‍ ക്യൂന്‍ 1 മണിക്കൂര്‍ ദൈര്‍ഘ്യം .
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പൂണെയാണ് ഏറ്റവും അടുത്ത വിമാനത്താവളം 70 കി ,മീ. പൂനെ വിമാനത്താവളം മുംബൈ യുമായും , ഗോവയുമായും ബാംഗലൂരുമായും ബന്ധപ്പെട്ടിരിക്കുന്നു. മുംബൈ യിലെ ഛത്ര പതി അന്താരാഷ്‌ട്ര വിമാനത്താവളം ലോണാവാല യില്‍ നിന്ന് 90 കി മീ അകലത്താണ്‌. ഗാന്ധി നഗര്‍ വിമാനത്താവളം ( നാസിക്) ഡിയു വിമാനത്താവളം തുടങ്ങിയവ യഥാക്രമം ഏതാണ്ട് 228 കി മീ 871 കി മീ ദൂരത്താണ് ,. ടാക്സി യില്‍ മുംബൈയില്‍ നിന്നും 2000 വും പൂണെ യില്‍ നിന്ന് 1500 രൂപ കൊടുക്കണം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat