നാഷണല്‍ ഹൈവേ 61 ലോംങ് ലെങ്ങിനെ ചാങ്ങ് തോങ്ക്യയുമായി ബന്ധിപ്പിക്കുന്നു. ഇവിടേക്ക് ബസുകളും ടാക്സികളും സര്‍വ്വീസ് നടത്തുന്നുണ്ട്. ലോംങ് ലെങ്ങിനടുത്തുള്ള ടൗണ്‍ മോകോക്ചുങ്ങാണ്. കൊഹിമയിലേക്ക് 230 കിലോമീറ്റര്‍ ദൂരമുണ്ട്. അത്ര മികച്ചതല്ലാത്ത റോഡുകള്‍ മനോഹരമായ താഴ്വരകളും, പര്‍വ്വതങ്ങളും നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ കടന്ന് പോകുന്നു. ഈ യാത്രയിലെ കാഴ്ചകള്‍ ഏറെ ആകര്‍ഷകങ്ങളാണ്.