മഴയില്ലാത്തപ്പോഴാണ് നാഗാലാന്‍ഡിലെവിടയും സന്ദര്‍ശിക്കാന്‍ അനുയോജ്യം. അതിനാല്‍ തന്നെ ലോംങ് ലെങ്ങില്‍ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ കാലം ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള സമയമാണ്. ഈ സമയത്ത് സന്ദര്‍ശനം നടത്തിയാല്‍ വസന്തത്തിന്‍റെ തുടക്കത്തിലുള്ള മോന്യു മേളയും കാണാം.
പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന വേനല്‍ക്കാലമാണ് ലോംങ് ലെങ്ങിലേത്. ഇക്കാലത്തെ അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിനും 27 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. രണ്ട് മാസം മാത്രമേ ഇവിടെ വേനല്‍ക്കലമുള്ളു. ഇതിനെ പിന്തുടര്‍ന്ന് മഴക്കാലമെത്തും. ജൂലൈ വരെ വേനല്‍ക്കാലം നീളുന്നു.
മെയ്മാസത്തില്‍ ആരംഭിച്ച് ഒക്ടോബറില്‍ അവസാനിക്കുന്നതാണ് മഴക്കാലം. ദീര്‍ഘമായ ഈ മഴക്കാലത്ത് അന്തരീക്ഷ താപം കുറഞ്ഞ തോതിലേ അനുഭവപ്പെടുന്നുള്ളു. പകല്‍ സമയം ചൂടുളളതാണെങ്കിലും അസഹ്യമല്ല. രാത്രിയില്‍ തണുപ്പ് അനുഭവപ്പെടും. മഴക്കാലത്തെ ശരാശരി മഴയുടെ അളവ് 2000 എം.എം - 3000 എം.എം ആണ്.
ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തോടെയോ ആരംഭിക്കുന്ന ശൈത്യകാലം മാര്‍ച്ച് വരെ നീളും. ജനുവരിയിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്. ഇക്കാലത്തുള്ള തണുത്ത കാറ്റ് അന്തരീക്ഷത്തെ ഏറെ തണുപ്പിക്കും. രാത്രിയിലെ താപനില 1 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താഴും.