ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ് ലുധിയാന സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്. ഇക്കാലയളവില്‍ കാലാവസ്ഥ പ്രസന്നമായിരിക്കും. നഗരത്തിലൂടെ യാത്രചെയ്യുന്നത് രസകരമായ അനുഭവമായിരിക്കും.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ലുധിയാനയിലെ വേനല്‍ക്കാലം മെയും ജൂണുമാണ് ചൂട് ഏറ്റവും കൂടുതല്‍. വരണ്ടതും ചൂടുകൂടിയതുമായ വേനല്‍ക്കാലത്ത് താപനില 35 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് വര്‍ഷകാലം. ഈര്‍പ്പം കൂടുന്നതിനനുസരിച്ച് ക്രമേണ ചൂട് കുറയും.
നവംബറില്‍ തുടങ്ങി മാര്ച്ചിലവസാനിക്കുന്നതാണ് ലുധിയാനയിലെ ശൈത്യകാലം. ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ വരണ്ടതാണെങ്കിലും നവംബറോടെ തണുപ്പ് തുടങ്ങും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശരിക്കും ശൈത്യ മാസങ്ങള്‍. പകല്‍ സമയം ചൂടും രാത്രി തണുപ്പും ആയിരിക്കും അനുഭവപ്പെടുക