Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലംഗ്‍ലെയ് » കാലാവസ്ഥ

ലംഗ്‍ലെയ് കാലാവസ്ഥ

ലംഗ്‍ലെയ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായത് ശൈത്യകാലമാണ്. സുഖകരമായ കാലാവസ്ഥയാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്. ഇക്കാലത്ത് സാഹസികരായ സഞ്ചാരികള്‍ക്ക് ലംഗ്‍ലെയിലെ അറിയപ്പെടാത്ത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ തണുപ്പില്‍ നിന്ന് സംരക്ഷണത്തിനായുള്ള വസ്ത്രങ്ങള്‍ കയ്യില്‍ കരുതണം.

വേനല്‍ക്കാലം

സാമാന്യം ശക്തമായ വേനലാണ് ലംഗ്‍ലെയിലേത്. ഇക്കാലത്തെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. മാര്‍ച്ചില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം മെയ് വരെ നീളും. ഇക്കാലം ലംഗ്‍ലെയ് സന്ദര്‍ശനത്തിന് അനുയോജ്യമാണ്.

മഴക്കാലം

ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ വരെ നീളുന്നു. ഇക്കാലത്ത് അന്തരീക്ഷ താപനില 26 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് അനുഭവപ്പെടുന്നത്. മഴക്കാലത്ത് അതിശക്തമായ മഴ പെയ്യുന്നതിനാല്‍ ചില പ്രദേശങ്ങളിലേക്ക് ഇക്കാലത്ത് യാത്ര ചെയ്യുക അസാധ്യമാണ്.

ശീതകാലം

ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീളും. ഇക്കാലത്ത് പ്രസന്നമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില 21 ഡിഗ്രി സെല്‍ഷ്യസിനും 11 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്. ഇക്കാലത്ത് യാത്രകള്‍ ചെയ്യുമ്പോള്‍ തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളും കരുതണം.