Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മദനപ്പള്ളി

പട്ടിന്റെ പെരുമയുമായി മദനപ്പള്ളി

10

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ജില്ലയിലെ  ഒരു ചെറിയ നഗരമാണ് മദനപ്പള്ളി. സാമ്പത്തിക കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഈ ചെറുപ്രദേശം ഇപ്പോള്‍ കാര്‍ഷിക കാര്യങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളും കൃഷിചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മദനപ്പള്ളി. ഇവിടെയുല്‍പ്പാദിപ്പിക്കുന്ന തക്കാളികളാണ് ഗുണമേന്മയുടെ കാര്യത്തില്‍ ഏറെ പ്രശസ്തിനേടിക്കൊണ്ടിരിക്കുന്നത്.

മദനപ്പള്ളിയെന്ന സ്ഥലനാമവുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നിലവിലുണ്ട്, അതില്‍ അധികം പ്രചാരത്തിലുള്ള ഒന്ന് ഇങ്ങനെയാണ്. മുമ്പ് മര്യാദ രാമണ്ണ പട്ടണം എന്നായിരുന്നുവത്രേ ഈ സ്ഥലത്തിന്റെ പേര്. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടുമുതലാണ് ഇത് മദനപ്പള്ളിയെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

ഹോര്‍സ്ലി ഹില്‍സ് ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. വേനല്‍ക്കാലത്ത് ചൂട് കൂടുതലുള്ള പ്രദേശമായ ആന്ധ്രപ്രദേശില്‍ വേനല്‍ക്കാലത്തും കുളിര്‍മ്മയനുഭവപ്പെടുന്ന കുന്നിന്‍നിരകളാണിത്. വേനല്‍ക്കാലത്ത് യാത്രചെയ്യാന്‍ പറ്റിയൊരു കേന്ദ്രമാണ് ഈ ഹില്‍ സ്‌റ്റേഷന്‍. മദനപ്പള്ളി പട്ടണത്തിന് അടുത്തുതന്നെയാണ് ഈ മലനിരകള്‍.  ആനി ബെസന്റിന്റെ പേരിലുള്ള ബെസന്റ് തിയോസഫിക്കല്‍ കോളെജും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.

ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ജന്മനാട്

പ്രമുഖ തത്വചിന്തകനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഋഷിവാലി സ്‌കൂളിന്റെ സ്ഥാപകനുമായ  ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ജന്മനാടാണ് ഇത്. ഇപ്പോള്‍ ഇദ്ദേഗത്തിന്റെ ജന്മഗൃഹം പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയിട്ടുണ്ട്. രബീന്ദ്രനാഥ ടാഗോര്‍ നമ്മുടെ ദേശീയ ഗാനം ബംഗാളിയില്‍ നിന്നും ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തത് ഇവിടെവച്ചാണത്രേ, അദ്ദേഹം അതിന് ഈണമിട്ടതും ഇവിടെവച്ചുതന്നെയാണ്.

ആന്ധ്രയിലെ പോച്ചാംപള്ളി പോലെതന്നെ മദനപ്പള്ളിയും പട്ടുതുണിത്തരങ്ങളുടെ കാര്യത്തില്‍ പ്രശസ്തമാണ്. ഗുണമേന്മയേറിയ സില്‍ക് സാരികളും ഇവിടെക്കിട്ടും. വേനല്‍ക്കാലത്ത് മികച്ചൊരു വിനോദയാത്രയ്ക്കും അത്യാവശ്യം ഷോപ്പിങ്ങിനുമെല്ലാം പറ്റിയൊരു  സ്ഥലമാണ് മദനപ്പള്ളി.

മദനപ്പള്ളിയിലെ കാലാവസ്ഥയും യാത്രയും

ആന്ധ്രയിലെ മറ്റു സ്ഥലങ്ങള്‍ പോലെതന്നെ മദനപ്പള്ളിയിലും വേനല്‍ക്കാലത്ത് നല്ല ചൂട് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ശീതകാലത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ശീതകാലം തന്നെയാണ് മദനപ്പള്ളി സന്ദര്‍ശത്തിന് അനുയോജ്യമായ സമയം. റെയില്‍ മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവുമെല്ലാം എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന സ്ഥലമാണിത്. ഇവിടെനിന്നും തിരുപ്പതിയിലേയ്ക്ക് 115 കിലമീറ്ററും ബാംഗ്ലൂരിലേയ്ക്ക് 157 കിലോമീറ്ററുമാണ് ദൂരം. ചിറ്റൂര്‍, പുട്ടപര്‍ത്തി എന്നീ സ്ഥലങ്ങള്‍ യഥാക്രമം 93ഉം 125ഉം കിലോമീറ്ററുകള്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്.

മദനപ്പള്ളി പ്രശസ്തമാക്കുന്നത്

മദനപ്പള്ളി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മദനപ്പള്ളി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മദനപ്പള്ളി

  • റോഡ് മാര്‍ഗം
    ഹൈദരാബാദ്, വിശാഖ പട്ടണം തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം മദനപ്പള്ളിയിലേയ്ക്ക് സര്‍ക്കാര്‍ ബസുകള്‍ ഓടുന്നുണ്ട്, ഒപ്പം സ്വകാര്യബസുകളുമുണ്ട്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇങ്ങോട്ട് ടൂറിസ്റ്റ് ബസുകളുമുണ്ട്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേയ്ക്ക് വോള്‍വോ ബസ് സര്‍വ്വീസുണ്ട്. കൂടുതല്‍ ആളുകളും റോഡുമാര്‍ഗ്ഗം യാത്രചെയ്താണ് ഇവിടെയെത്തുന്നത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മദനപ്പള്ളി റോഡ് റെയില്‍വേ സ്‌റ്റേഷനെന്നാണ് ഇവിടുത്തെ സ്‌റ്റേഷന്റെ പേക്. ധര്‍മാവരം-ചിറ്റൂര്‍ റയില്‍വേ ലൈനിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മദനപ്പള്ളി പട്ടണത്തില്‍ നിന്നും 13 കിലോമീറ്റര്‍ മാറിയാണ് സ്‌റ്റേഷന്‍. തീവണ്ടിയിറങ്ങിയാല്‍ ടാക്‌സിയിലോ ബസിലോ നഗരത്തിലേയ്‌ക്കെത്താം. ഗുണ്ടകല്‍, പകല, ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് പാസഞ്ചര്‍ തീവണ്ടികള്‍ ഓടുന്നുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മദനപ്പള്ളിയ്ക്കടുത്തുള്ള വിമാനത്താവളങ്ങള്‍ സ്ഥിതിചെയ്യുന്നത്. രണ്ട് വിമാനത്താവളങ്ങളിലേയ്ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമാനസര്‍വ്വീസുകളുണ്ട്. ഹൈദരാബാദ് വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാണ്. രണ്ട് സ്ഥലങ്ങളില്‍ നിന്നും മദനപ്പള്ളിയിലേയ്ക്ക് ടാക്‌സിയിലോ ബസിലോ യാത്രചെയ്യാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat