ആന്ധ്രപ്രദേശിലെ ചിറ്റൂര്ജില്ലയിലെ ഒരു ചെറിയ നഗരമാണ് മദനപ്പള്ളി. സാമ്പത്തിക കാര്യങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഈ ചെറുപ്രദേശം ഇപ്പോള്‍ കാര്‍ഷിക കാര്യങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളും കൃഷിചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മദനപ്പള്ളി. ഇവിടെയുല്‍പ്പാദിപ്പിക്കുന്ന തക്കാളികളാണ് ഗുണമേന്മയുടെ കാര്യത്തില്‍ ഏറെ പ്രശസ്തിനേടിക്കൊണ്ടിരിക്കുന്നത്.
മദനപ്പള്ളിയെന്ന സ്ഥലനാമവുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നിലവിലുണ്ട്, അതില്‍ അധികം പ്രചാരത്തിലുള്ള ഒന്ന് ഇങ്ങനെയാണ്. മുമ്പ് മര്യാദ രാമണ്ണ പട്ടണം എന്നായിരുന്നുവത്രേ ഈ സ്ഥലത്തിന്റെ പേര്. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടുമുതലാണ് ഇത് മദനപ്പള്ളിയെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
ഹോര്‍സ്ലി ഹില്‍സ് ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. വേനല്‍ക്കാലത്ത് ചൂട് കൂടുതലുള്ള പ്രദേശമായ ആന്ധ്രപ്രദേശില്‍ വേനല്‍ക്കാലത്തും കുളിര്മ്മയനുഭവപ്പെടുന്ന കുന്നിന്നിരകളാണിത്. വേനല്‍ക്കാലത്ത് യാത്രചെയ്യാന്‍ പറ്റിയൊരു കേന്ദ്രമാണ് ഈ ഹില്‍ സ്റ്റേഷന്. മദനപ്പള്ളി പട്ടണത്തിന് അടുത്തുതന്നെയാണ് ഈ മലനിരകള്‍. ആനി ബെസന്റിന്റെ പേരിലുള്ള ബെസന്റ് തിയോസഫിക്കല്‍ കോളെജും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.
ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ജന്മനാട്
പ്രമുഖ തത്വചിന്തകനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഋഷിവാലി സ്കൂളിന്റെ സ്ഥാപകനുമായ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ജന്മനാടാണ് ഇത്. ഇപ്പോള്‍ ഇദ്ദേഗത്തിന്റെ ജന്മഗൃഹം പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയിട്ടുണ്ട്. രബീന്ദ്രനാഥ ടാഗോര്‍ നമ്മുടെ ദേശീയ ഗാനം ബംഗാളിയില്‍ നിന്നും ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തത് ഇവിടെവച്ചാണത്രേ, അദ്ദേഹം അതിന് ഈണമിട്ടതും ഇവിടെവച്ചുതന്നെയാണ്.
ആന്ധ്രയിലെ പോച്ചാംപള്ളി പോലെതന്നെ മദനപ്പള്ളിയും പട്ടുതുണിത്തരങ്ങളുടെ കാര്യത്തില്‍ പ്രശസ്തമാണ്. ഗുണമേന്മയേറിയ സില്‍ക് സാരികളും ഇവിടെക്കിട്ടും. വേനല്‍ക്കാലത്ത് മികച്ചൊരു വിനോദയാത്രയ്ക്കും അത്യാവശ്യം ഷോപ്പിങ്ങിനുമെല്ലാം പറ്റിയൊരു സ്ഥലമാണ് മദനപ്പള്ളി.
മദനപ്പള്ളിയിലെ കാലാവസ്ഥയും യാത്രയും
ആന്ധ്രയിലെ മറ്റു സ്ഥലങ്ങള്‍ പോലെതന്നെ മദനപ്പള്ളിയിലും വേനല്‍ക്കാലത്ത് നല്ല ചൂട് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ശീതകാലത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ശീതകാലം തന്നെയാണ് മദനപ്പള്ളി സന്ദര്‍ശത്തിന് അനുയോജ്യമായ സമയം. റെയില്‍ മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവുമെല്ലാം എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന സ്ഥലമാണിത്. ഇവിടെനിന്നും തിരുപ്പതിയിലേയ്ക്ക് 115 കിലമീറ്ററും ബാംഗ്ലൂരിലേയ്ക്ക് 157 കിലോമീറ്ററുമാണ് ദൂരം. ചിറ്റൂര്‍, പുട്ടപര്‍ത്തി എന്നീ സ്ഥലങ്ങള്‍ യഥാക്രമം 93ഉം 125ഉം കിലോമീറ്ററുകള്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്.