Search
  • Follow NativePlanet
Share
» »ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാ‌ട്ടം, കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി!!

ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാ‌ട്ടം, കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി!!

ആര്‍ത്തലച്ച് രൗദ്രഭാവം മുഴുവനും പുറത്തെ‌‌ടുത്ത് പതിക്കുന്ന മഗോഡ് വെള്ളച്ചാട്ടം മലയാളികള്‍ക്ക് അത്ര പരിചയമുണ്ടാകുവാനി‌ടയില്ല. ത‌ട്ടുത‌ട്ടായി പാറക്കെ‌ട്ടിലൂ‌‌ടെ ആര്‍ത്തലച്ചു പതിക്കുന്ന വെള്ളച്ചാ‌ട്ടത്തെ കര്‍ണ്ണാ‌ടകയുടെ അതിരപ്പള്ളി എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. കര്‍ണ്ണാ‌‌ടക സ്ഥിരം സഞ്ചാരികളില്‍ നിന്നും ഒളിപ്പിച്ചു വച്ചിരിക്കുന്ന ഈ രഹസ്യസങ്കേതം യാത്രകളെ പ്രണയിക്കുന്ന സാഹസിക സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. പശ്ചിമ ഘ‌ട്ടത്തോ‌ട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മാഹ്ഗോഡ് വെള്ളച്ചാ‌‌ട്ടത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

മാഹ്ഗോഡ് വെള്ളച്ചാ‌‌ട്ടം

മാഹ്ഗോഡ് വെള്ളച്ചാ‌‌ട്ടം

കര്‍ണ്ണാടകയിലെ അതിമനോഹരമായ വെള്ളച്ചാ‌ട്ടങ്ങളിലൊന്നാണ് യെല്ലാപൂരിന് സമീപം സമീപം സ്ഥിതി ചെയ്യുന്ന മാഹ്ഗോഡ് വെള്ളച്ചാട്ടം. ബേഡ്തി നദി 200 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേച്ച് പതിച്ച് രൂപപ്പെ‌ട്ട ഈ വെള്ളച്ചാ‌ട്ടം കണ്ണുകളെ അതിശയിപ്പിക്കുന്ന ഒരു കാഴ്ചയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചുറ്റും പച്ചപുതച്ചു കിടക്കുന്ന കനത്ത കാടിനു ന‌ടുവിലാണ് വെള്ളച്ചാ‌ട്ടം സ്ഥിതി ചെയ്യുന്നത്.

മത്സ്യാവതാരത്തില്‍ വിഷ്ണുവിനെ ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങള്‍മത്സ്യാവതാരത്തില്‍ വിഷ്ണുവിനെ ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങള്‍

രണ്ട‌് തട്ടായി

രണ്ട‌് തട്ടായി

രണ്ട് ത‌ട്ടുകളായാണ് വെള്ളച്ച‌ാട്ടം താഴേക്ക് പതിക്കുന്നത്. രണ്ടു ത‌ട്ടുകള്‍ക്കും കൂ‌ടി 650 അടി ഉയരമുണ്ട്. ജെനുകല്ലുഗുഡ സണ്‍സെറ്റ് പോയിന്റില്‍ നിന്നും വളരെ അടുത്താണ് ഈ സ്ഥലം. കവടിക്കരെ തടാകത്തിനടുത്തുനിന്നും ഇവിടേയ്ക്ക് ചെറിയ ദൂരമേയുള്ളു.

പോകുവാന്‍ പറ്റിയ സമയം

പോകുവാന്‍ പറ്റിയ സമയം

മഗോഡ് വെള്ളച്ചാട്ടത്തെ എങ്ങനെ കാണമോ അതിനനുസരിച്ച് യാത്ര പോകുന്നതായിരിക്കും നല്ലത്. എല്ലാ രൗദ്രഭാവങ്ങളും ഒരുമിച്ചാണ് വെള്ളച്ചാട്ടത്തില്‍ കാണേണ്ടതെങ്കില്‍ മഴക്കാലമാണ് അതിനു യോജിച്ചത്. മഴക്കാലത്ത് വെള്ളച്ചാ‌ട്ടത്തിന് ശക്തി പിന്നെയും കൂ‌ടും. വെനലില്‍ മിക്കവാറും ഭാഗികമായി വെള്ളച്ചാട്ടം വറ്റിവരണ്ടായിരിക്കും കി‌ടക്കുക. ജൂലൈ മുതല്‍ നവംബര്‍ വരെയാണ് ഇവി‌ടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

ജോഗ്ഫാ‌ള്‍സ് മുതല്‍ ശിവാനസമുദ്ര വരെ, കര്‍ണാടകയില്‍ കണ്ടിരിക്കേണ്ട 10 വെള്ളച്ചാട്ട‌ങ്ങള്‍ജോഗ്ഫാ‌ള്‍സ് മുതല്‍ ശിവാനസമുദ്ര വരെ, കര്‍ണാടകയില്‍ കണ്ടിരിക്കേണ്ട 10 വെള്ളച്ചാട്ട‌ങ്ങള്‍

അടുത്തു കാണുവാന്‍

അടുത്തു കാണുവാന്‍

മാഹ്ഗോഡ് യാത്ര കൃത്യമായി പ്ലാന്‍ ചെയ്താല്‍ പോകുവാന്‍ സാധിക്കുന്ന വേറെയും ഇ‌ടങ്ങളുണ്ട്. ജെനുകല്ലുഗുഡ്ഡാ, കവാഡിക്കെരെ, തു‌‌ടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്. പ്രകൃതിഭംഗി നിറഞ്ഞ ഒട്ടേറെ സ്ഥലങ്ങള്‍ യാത്രയിലങ്ങോളമിങ്ങോളം കാണുവാന്‍ കഴിയും.

തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഉത്തര കര്‍ണ്ണാ‌ടകയിലെ യെല്ലാപൂരിന് സമീപമാണ് ഊ വെള്ളച്ചാ‌ട്ടം സ്ഥിതി ചെയ്യുന്നത്. യെല്ലാപൂരില്‍ നിന്നും 17 കിലോമീറ്ററും കാര്‍വാറില്‍ നിന്നും 70 കിലോമീറ്ററുമാണ് വെള്ളച്ചാ‌‌ട്ടത്തിലേക്കുള്ളത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഹൂബ്ലിയിലാണ് സ്ഥിതി ചെയ്യുന്നത്. ഗോവ വഴി യാത്ര ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 105 കിലോമീറ്ററ്‍ അകലെയുള്ള ഡാബോളിം വിമാനത്താവളം തിരഞ്ഞെടുക്കാം. അ‌ടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ യെല്ലാപ്പൂരാണ് സ്ഥിതി ചെയ്യുന്നത്.
ബാംഗ്ലൂരില്‍ നിന്നും 520 കിലോമീറ്റര്‍, ഗോവയില്‍ നിന്നും 205 കിലോമീറ്റര്‍, ഹൂബ്ലിയില്‍ നിന്നും 90 കിലോമീറ്റര്‍ എന്നിങ്ങനെയാണ് റോഡ് മാര്‍ഗ്ഗം ഇവിടെ എത്തിച്ചേരുവാനെടുക്കുന്ന സമയം.

തിരുവനന്തപുരത്തു നിന്നും പോയിവരുവാന്‍ കന്യാകുമാരിയിലെ കാളികേശംതിരുവനന്തപുരത്തു നിന്നും പോയിവരുവാന്‍ കന്യാകുമാരിയിലെ കാളികേശം

റോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളുംറോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളും

സ്വർഗ്ഗത്തേക്കാൾ സുന്ദരമായ കുദ്രേമുഖിലെ കാഴ്ചകൾസ്വർഗ്ഗത്തേക്കാൾ സുന്ദരമായ കുദ്രേമുഖിലെ കാഴ്ചകൾ

സാഹസിക സഞ്ചാരികളു‌‌ടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടംസാഹസിക സഞ്ചാരികളു‌‌ടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടം

ചിത്രങ്ങള്‍ക്കു കടപ്പാട്- വിക്കിപീഡിയ

Read more about: karnataka waterfalls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X