Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹാബലേശ്വര്‍ » കാലാവസ്ഥ

മഹാബലേശ്വര്‍ കാലാവസ്ഥ

ഏത് കാലത്തും സന്ദര്‍ശിക്കാവുന്ന ഒരു സ്ഥലമാണ് മഹാബലേശ്വര്‍. എങ്കിലും മഴക്കാലത്തും ശീതകാലത്തുമാണ് ഇവിടെ സഞ്ചാരികള്‍ കൂടുതല്‍.

വേനല്‍ക്കാലം

ഏതാണ്ട് 4718 അടി ഉയരത്തിലാണ് മഹാബലേശ്വര്‍. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 29 ഡിഗ്രി സെല്‍ഷ്യസിലധികം ചൂട് ഉയരാറില്ല. 18 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ഹണിമൂണിനും മറ്റുമായി ഇക്കാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്നത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലവും പാഞ്ചഗണി യാത്രയ്ക്ക് പറ്റിയ സമയമാണ്. 5 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ താഴ്ന്ന താപനില. കൂടിയത് 24 ഡിഗ്രി സെല്‍ഷ്യസും.