Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മഹാബലിപുരം

മഹാബലിപുരം: അപൂര്‍വ കാഴ്ചകളുടെ കടല്‍ത്തീരം  

39

തമിഴ്നാട് സംസ്ഥാനത്തിലെ കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.'മാമല്ലാപുരം' എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ 'പല്ലവ' രാജവംശത്തിന്റെ തുറമുഖനഗരമായിരുന്നു ഇത്. ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും മദ്ധ്യേ നിര്‍മ്മിക്കപെട്ടിട്ടുള്ളതെന്നു കരുതപ്പെടുന്ന ഒട്ടനവധി മഹത്തായ സ്മാരകങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ യുനെസ്കോയുടെ വേള്‍ഡ് ഹെറിടെജ് സൈറ്റില്‍ ഉള്‍പെട്ടിട്ടുള്ള ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് ഇത്.    പല്ലവ രാജവംശത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ (എ ഡി 650 നും 750 നും മദ്ധ്യേ ) നാടകം, കൃഷി, കാവ്യശാഖ തുടങ്ങിയവയുടെ അത്യപൂര്‍വമായ വളര്‍ച്ച കാണാവുന്നതാണ്, കൂടാതെ സാംസ്കാരികപരമായ മറ്റനേകം കലകളുടെയും. ബംഗാള്‍ ഉള്‍ക്കടലിന് അഭിമുഖമായിട്ട്, കോറമണ്ഡല്‍ തീരദേശത്താണ്‌, മഹാബലിപുരത്തിന്റെ കിടപ്പ്. 2001 ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 12,345 ജനങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം ഇത്രയാണെങ്കിലും, ഇവിടുത്തെ ചരിത്രപരമായ തിരുശേഷിപ്പുകള്‍ സന്ദര്‍ശിക്കുവാന്‍  വരുന്നവരുടെ  കണക്കുകൂടെ എടുത്ത് നോക്കിയാല്‍, ഇതിന്റെയും എത്രയോ മടങ്ങ്‌ വരും ഇവിടുത്തെ ജനസംഖ്യ.

മഹാബലിപുരത്തെയും സമീപപ്രദേശങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

മുകളില്‍ പറഞ്ഞത് പോലെ, പല്ലവ രാജകാലഘട്ടത്തിലാണ്, മഹാബലിപുരം ഇന്ന് കാണുന്നതുപോലെ കലാപരമായതും, ഭംഗിയായതും. മഹാബലിപുരത്തിന്റെ പ്രകൃതിവിഭവങ്ങളെ മുഴുവന്‍  അതിന്റെ ഏറ്റവും ഭംഗിയാര്‍ന്ന രീതിയില്‍ മാറ്റിയെടുക്കാന്‍  സാധിക്കും എന്ന് മനസ്സിലാക്കിയത് ആ കാലഘട്ടത്തിലെ രാജാക്കന്‍ മാരായിരുന്നു. അവര്‍ തങ്ങളുടെ നൂതന ചിന്തകളും, കഠിനാധ്വാനവും ഇതിനു വേണ്ടി ഉപയോഗിച്ചു. അവരുടെ ശില്പവൈദഗ്ദ്ധ്യത്തിന്റെ തെളിവ് നമുക്ക് മഹാബലിപുരത്തിന്റെ നഗരപ്രാന്തങ്ങളില്‍ കാണാം.     പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലം വരെ, അത്ഭുതമായ മഹാബലിപുരത്തിനെക്കുറിച്ച് പുറം ലോകത്താര്‍ക്കുമറിയില്ലായിരുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അതിക്രമിച്ച് കടക്കലുകളും, യുദ്ധങ്ങളും ഒഴിവാക്കാന്‍ , പല്ലവ രാജാക്കന്മാര്‍ തങ്ങളുടെ ഈ വളര്‍ച്ചയും, നൂതന ചിന്തകളും വെളിപ്പെടുത്താന്‍  ഭയപ്പെട്ടിരുന്നു. ആശ്ചര്യമുണ്ടാക്കുന്ന വിധത്തിലാണ്‌ കൃഷിക്കാര്യങ്ങളെല്ലാം അവിടുത്തെ രാജാക്കന്മാര്‍, പ്രത്യേകിച്ച് നരസിംഹന്‍  ഒന്നാമനും രാജസിംഹനും, പരിപാലിച്ചു പോന്നിരുന്നത്.           പാറകളില്‍ പണികഴിപ്പിച്ചിരിക്കുന്ന ഗുഹകള്‍, വെള്ളിനിറമാര്‍ന്ന മണല്‍ കൊണ്ട് നിറഞ്ഞ ബീച്ച്, കാറ്റാടി മരങ്ങള്‍, ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ ക്ഷേത്രങ്ങള്‍ തുടങ്ങി ഒട്ടനേകം, മനസ്സിനെ വശീകരിക്കുന്ന കാഴ്ചകള്‍ മഹാബലിപുരത്തും സമീപപ്രദേശങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നു. വിനോദസഞ്ചാരികള്‍ക്കും, തീര്‍ത്ഥാടകര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന കാഴ്ചകളാണ് ഇവയെല്ലാം.   ചരിത്രപ്രധാനമായ ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, സ്മാരകങ്ങള്‍

കൃഷ്ണ മണ്ഡപം, പഞ്ച രാതാസ് സ്മാരകം, വരാഹ മണ്ഡപം, ഷോര്‍ ടെമ്പിള്‍ തുടങ്ങി കാഴ്ചക്കാരന്റെ കണ്ണിന് കുളിര്‍മ നല്‍കുന്ന, ഒട്ടനവധി എടുപ്പുകള്‍ മഹാബലിപുരത്തുണ്ട്. വളരെയധികം പെയ്ന്റിംഗുകള്‍, കരകൗശല വസ്തുക്കള്‍, കൊത്തുപണികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ചോളമണ്ടല ആര്‍ട്ടിസ്റ്റ്സ് വില്ലേജ്‌ സ്ഥിതി ചെയ്യുന്നത് ടൌണില്‍ നിന്നും ഏകദേശം 30 കിലോമീറ്ററിനുള്ളിലാണ്. മഹാബലിപുരം ബീച്ച്, പല്ലവ സാമ്രാജ്യത്തിന്റെ നിര്‍മ്മാണത്തിലെ അലങ്കാരപ്പൊലിമ വിളിച്ചോതുന്നു. ഇവിടെ വരുന്ന സന്ദര്‍ശകര്‍ വിനോദത്തിനും വിശ്രമത്തിനും വേണ്ടി ബീച്ചിലെത്തുന്നു. ദുര്‍ഗ്ഗ ദേവതയുടെ ദേവാലയവും മറ്റനേകം ചെറുപ്രതിമകളും നിലകൊള്ളുന്ന ആരാധനാഭൂമി നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍  അകലെയാണ് സ്ഥിതി ചെയ്യുന്നുത്. അടുത്തുള്ള ടൈഗര്‍ കേവും ക്രോകോഡൈല്‍ ബാങ്കും (മുതലകളുടെ തീരം) വളരെ ഭംഗിയേറിയ ഇവിടുത്തെ വിനോദ കേന്ദ്രങ്ങളാണ്.

വിഷ്ണു ഭഗവാനാല്‍ കൊല്ലപ്പെട്ട, ക്രൂരനും അങ്ങേയറ്റം നിഷ്ടൂരനുമായ മഹാബലി രാജാവായിരുന്നു ഇന്ന് മഹാബലിപുരം എന്നറിയപ്പെടുന്ന ഈ പ്രദേശം ഭരിച്ചിരുന്നത്. പക്ഷേ, ഈ സ്ഥലത്തിന് മഹാബലിപുരം എന്ന് പേര് വരുന്നത് അദ്ദേഹത്തിന്റെ സ്മരണയ്ക്കായോന്നുമല്ല മറിച്ച് സ്വേഛാധിപതിയായ ഈ രാജാവിന്റെ വധത്തിന്റെ ഓര്‍മ്മയ്ക്കായാണ്.

മഹാബലിപുരത്ത് എങ്ങനെ എത്തിച്ചേരാം

മഹാബലിപുരം അടുത്തുള്ള സിറ്റികളുമായും, നഗരങ്ങളുമായും റോഡ്‌ വഴിയും മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങള്‍ വഴിയും ബന്ധപ്പെട്ടിരിക്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ ഭാഷ ഒരു പ്രശ്നമാകാറില്ല കാരണം തമിഴും ഇംഗ്ളീഷും ഇവിടുത്തുകാര്‍ക്ക് നല്ലപോലെ വഴങ്ങും.

മഹാബലിപുരത്തെ കാലാവസ്ഥ

കടല്‍ക്കരയായതുകൊണ്ട് മിതശീതോഷ്ണമായതും കാറ്റോട്ടമുള്ളതുമായ കാലാവസ്ഥയാണ് ഇവിടുത്തേത്. സഞ്ചാരികള്‍ക്ക് വളരെയധികം ഇഷ്ടമാവുന്ന കാലാവസ്ഥയാണ് ഇത്.

English Summary: Mahabalipuram, now officially called Mamallapuram, is a town in the Kanchipuram district in the state of Tamil Nadu. It is a 7th century port city of the famous Pallava dynasty, a home to various significant monuments that were constructed between the seventh and the ninth centuries. It has been classified as a UNESCO World Heritage Site due to the presence of these aforementioned historical monuments.

മഹാബലിപുരം പ്രശസ്തമാക്കുന്നത്

മഹാബലിപുരം കാലാവസ്ഥ

മഹാബലിപുരം
36oC / 97oF
 • Haze
 • Wind: WSW 19 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മഹാബലിപുരം

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം മഹാബലിപുരം

 • റോഡ് മാര്‍ഗം
  മഹാബലിപുരം അടുത്തുള്ള എല്ലാ സിറ്റികളുമായും റോഡ്‌ വഴി ബന്ധപ്പെട്ടിരിക്കുന്നു. ചെന്നൈയില്‍ നിന്നും സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളും ഗവണ്‍മെന്റ് ബസ്സുകളും (ചെന്നൈ സെന്‍ ട്രലില്‍ നിന്നും)സര്‍വീസ് നടത്തുന്നുണ്ട്. 2004 ലെ സുനാമിയില്‍ തകര്‍ന്ന റോഡൊഴിച്ചാല്‍ യാത്ര സുഖപ്രദമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ചെങ്കല്‍പേട്ടാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ . മഹാബലിപുരം ടൌണില്‍ നിന്നും ഏകദേശം 29 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. അടുത്തുള്ള ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷന്‍ ചെന്നൈ ആണ്. രാജ്യത്തിലെ മറ്റ് പ്രധാനനഗരങ്ങളെല്ലാം ഈ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാബലിപുരത്തേക്ക് ചെങ്കല്‍പേട്ട് നിന്നും ടാക്സി ചാര്‍ജ്ജ് ഏകദേശം 600 രൂപയും, ചെന്നൈയില്‍ നിന്നും ഏകദേശം 1,400 രൂപയുമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. മഹാബലിപുരത്ത് നിന്നും ഏകദേശം 54 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ തന്നെ എല്ലാ നഗരങ്ങളില്‍ നിന്നും, കൂടാതെ ശ്രീലങ്ക, ദുബായ്, സിംഗപൂര്‍ തുടങ്ങി മറ്റനേകം രാജ്യങ്ങളില്‍ നിന്നും ഇവിടേക്കും ഇവിടെനിന്നും വിമാനസര്‍വീസുകള്‍ നടത്തുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും മഹാബലിപുരത്തേക്ക് ഏകദേശം 1,200 രൂപയാണ് ടാക്സി ചാര്‍ജ്ജ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Aug,Fri
Return On
24 Aug,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Aug,Fri
Check Out
24 Aug,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Aug,Fri
Return On
24 Aug,Sat
 • Today
  Mahabalipuram
  36 OC
  97 OF
  UV Index: 8
  Haze
 • Tomorrow
  Mahabalipuram
  27 OC
  80 OF
  UV Index: 8
  Partly cloudy
 • Day After
  Mahabalipuram
  31 OC
  87 OF
  UV Index: 8
  Patchy rain possible