Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹാബലിപുരം » കാലാവസ്ഥ

മഹാബലിപുരം കാലാവസ്ഥ

നവംബര്‍ മുതല്‍ ഫെബ്രവരി വരെയുള്ള മഞ്ഞു കാലമാണ്  മഹാബലിപുരത്ത് സന്ദര്‍ശനത്തിനു പറ്റിയ ഏറ്റവും മികച്ച സമയം. മറ്റു മാസങ്ങളായ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലം മിക്കപ്പോഴും കനത്ത ചൂടിലും മഴയിലും മുങ്ങിയിരിക്കും, അതുകൊണ്ട് തന്നെ ഈ മാസങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കുകയാണ് നല്ലത്. 

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് ചൂട് സാധാരണയിലും അധികമാണ്.  21 ഡിഗ്രിക്കും 42 ഡിഗ്രിക്കും ഇടയിലാണ് ഉഷ്മാവ്. കടലില്‍ നിന്നും വരുന്ന തണുത്ത കാറ്റ് ഈ ചൂട് കാലാവസ്ഥയെ ഒന്ന് കുറയ്ക്കുമെങ്കിലും, കാഴ്ച കാണലും, സാഹസീക പരിപാടികളുമൊക്കെ വേനല്‍ക്കാലത്ത്‌ ഒഴിവക്കുകയാണ് നല്ലത്. പ്രത്യേകിച്ചും ചൂട് പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക്.

മഴക്കാലം

അന്തരീക്ഷത്തില്‍ വളരെയധികം ഈര്‍പ്പം തങ്ങിനില്ക്കുന്ന കാലാവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ ഏകദേശം 25 ഡിഗ്രിയോളമാണ് അന്തരീക്ഷ ഉഷ്മാവ്. വിരളമായ മഴയാണ് ഇവിടെയുണ്ടാകാറ്. ഇടയ്ക്കൊകെ വളരെ ശക്തമായ മഴയും (പേമാരി) ഉണ്ടാകാറുണ്ട് . മഴ മിക്കപ്പോഴും അപ്പ്രതീക്ഷിതമായതിനാല്‍ സന്ദര്‍ശകര്‍ കുടയൊ മഴക്കോട്ടോ എല്ലായ്പ്പോഴും കൂടെ കരുതുന്നത് നന്നായിരിക്കും.

ശീതകാലം

വളരെ കുളിര്‍മ്മയേറിയതും, തണുത്തതുമായ കാലാവസ്ഥയാണ് മഹാബലിപുരത്തെ മഞ്ഞുകാലം. 16 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടുത്തെ ഏറ്റവും കുറഞ്ഞ ഉഷ്മാവ്. ക്ഷേത്ര സന്ദര്‍ശനവും, വിനോദ കാഴ്ചകളുമൊക്കെ ഈ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. മനസ്സിന് തണുപ്പും കണ്ണിന് കുളിര്‍മ്മയും ഏത് വിനോദസഞ്ചാരിയാണ് ആഗ്രഹിക്കാത്തത്.