Search
 • Follow NativePlanet
Share

ജാമുലയുടെ മലാനയിലേക്ക്  

11

സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍ പ്രദേശിലെ മലാനനദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളു താഴ്‌വരയോട്  അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം ആസ്വദിക്കാനാകും.

ജനസംഖ്യ താരതമ്യേന കുറവായ ഈ പ്രദേശത്തെ ജനങ്ങള്‍ സംസാരിക്കുന്നത് സംസ്കൃത ഭാഷയുടേയും ടിബറ്റന്‍ ഭാഷയുടേയും സമ്മിശ്ര രൂപമായ കനാഷി എന്ന ഭാഷയാണ്. നഗരജീവിതത്തിന്‍റെ പരിഷ്കാരങ്ങള്‍ കടന്നുകയറിയിട്ടില്ലാത്ത മലാനയിലെ ജനങ്ങള്‍ തീര്‍ത്തും ഗ്രാമീണമായ ജീവിതരീതിയാണ് നയിച്ചുപോരുന്നത്. പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ആചാരാനുഷ്ടാനങ്ങളെ മുറുകെ പിടിക്കുന്നവരാണ് ഇവിടുത്തെ ഭൂരിഭാഗം ഗ്രാമവാസികളും. ജാമുല ഋഷിയുടെ പ്രതിനിധികളായ 11 പേര്‍ ചേര്‍ന്നാണ് ഈ ഗ്രാമത്തിന്‍റെ ഭരണം നടത്തുന്നത്. അവരുടെ തീരുമാനങ്ങള്‍ ആ ഗ്രാമത്തിന്‍റെ അവസാനവാക്കായി കരുതിപ്പോരുന്നു.

സമ്പന്നമായ പൈതൃകം കൊണ്ടും ശാന്തസുന്ദരമായ പ്രകൃതികൊണ്ടും അനുഗ്രഹീതമാണ് മലാന. അതുകൊണ്ടുതന്നെ ഒരുപാടു ഡോക്യുമെന്‍റെറികളുടെയും ഭാഗമായിട്ടുണ്ട്‌ ഈ ഗ്രാമം.  മാസിഡോണിയന്‍ പടയോട്ടകാലത്ത് അലക്സാണ്ടറുടെ സൈന്യം നിര്‍മിച്ചതാണത്രെ ഈ ഗ്രാമം. മലാനയിലെ ജനങ്ങള്‍ ആര്യന്‍ വംശത്തിന്‍റെ പിന്തുടര്‍ച്ചക്കാരാണെന്നും പറയപ്പെടുന്നു.

മലാന ഹൈഡ്രോ പവര്‍ സ്റ്റേഷന്‍ എന്ന അണകെട്ട് പദ്ധതി ഈ ഗ്രാമത്തിന്‍റെ വികസനത്തില്‍ വലിയ മുതല്‍ക്കൂട്ടായി. ഇവിടെയെത്തുന്ന യാത്രികര്‍ക്ക് ഈ അണക്കെട്ടും ഒരു കാഴ്ചയാണ്. മഹാദേവ ക്ഷേത്രമാണ് മറ്റൊരു പ്രധാന കാഴ്ച. ഈ പ്രദേശത്തെ ജനങ്ങളോടുചോദിച്ചാല്‍ അവരുടെ ആചാരാനുഷ്ടാനങ്ങളെപറ്റി വിശദമായി പറഞ്ഞുതരും. എന്നാല്‍ അതോടൊപ്പംതന്നെ ഗ്രാമവാസികളെ പ്രകോപിപ്പിക്കാതിരിക്കാന്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കാറുണ്ട്. ട്രെക്കിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയ ഭൂപ്രദേശം കൂടിയാണ് മലാനയിലേത്

മലാനയിലെത്താന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് വായുമാര്‍ഗ്ഗമുള്ള യാത്രയാണെങ്കില്‍ നിങ്ങള്‍ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള കുളു വിമാനത്താവളത്തിലെത്താം. പത്താന്‍കോട്ട്, ഡല്‍ഹി, ചണ്ഡിഗഢ്, ധര്‍മ്മശാല, ഷിംല, വിമാനത്താവളങ്ങള്‍ വഴിയും കുളു വിമാനത്താവളത്തിലെത്താം. വിദേശീയരായ യാത്രക്കാര്‍ക്ക് ഡല്‍ഹിയില്‍നിന്നും കുളുവിലേക്കുള്ള വിമാനസര്‍വീസുകളെ ആശ്രയിക്കാം. ജൊഗീന്ദര്‍ നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് മലാനയോട് ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ . ചണ്ഡിഗഢ് റെയില്‍വേ സ്റ്റേഷന്‍ മുഖേന ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും നിങ്ങള്‍ക്കിവിടെ എത്തിച്ചേരാം. കുളുവില്‍നിന്നും മലാനയിലേക്ക് നേരിട്ട് ബസ്‌ സര്‍വീസുകളുമുണ്ട്.  

മലാന പ്രശസ്തമാക്കുന്നത്

മലാന കാലാവസ്ഥ

മലാന
-3oC / 26oF
 • Sunny
 • Wind: ENE 11 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മലാന

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം മലാന

 • റോഡ് മാര്‍ഗം
  ഡല്‍ഹി, ചണ്ഡിഗഢ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വഴിയോരക്കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട്‌ കുളുവിലെത്താന്‍ ധാരാളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജൊഗീന്ദര്‍ നഗര്‍ സ്റ്റേഷനില്‍ നിന്നും 125 കിലോമീറ്റര്‍ ദൂരമാണ് മലാനയിലേക്ക്. ഈ സ്റ്റേഷനെ ചണ്ഡിഗഢുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും ചണ്ഡിഗഢിലേക്ക് റെയില്‍ സര്‍വീസുകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  25 കിലോമീറ്റര്‍ അടുത്തുള്ള കുളു വിമാനത്താവളമാണ് ഏറ്റവും അടുത്തുകിടക്കുന്നത്. പത്താന്‍കോട്ട്, ഡല്‍ഹി, ചണ്ഡിഗഢ്, ധര്‍മ്മശാല, ഷിംല, തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും കുളുവിലേക്ക് വിമാനസര്‍വീസുകളുണ്ട്. വിദേശികള്‍ക്ക് ഡല്‍ഹി - കുളു വിമാനങ്ങളെ ആശ്രയിക്കാം. കുളുവില്‍നിന്നും ടാക്സി വഴി മലാനയിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Jun,Thu
Return On
28 Jun,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Jun,Thu
Check Out
28 Jun,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Jun,Thu
Return On
28 Jun,Fri
 • Today
  Malana
  -3 OC
  26 OF
  UV Index: 2
  Sunny
 • Tomorrow
  Malana
  -7 OC
  19 OF
  UV Index: 2
  Partly cloudy
 • Day After
  Malana
  -5 OC
  22 OF
  UV Index: 2
  Partly cloudy