ഇവിടെ ജീവിച്ചിരുന്ന ജാമുല എന്ന ഋഷിവര്യന്റെ പേരിലുള്ളതാണ് ജാമുല ക്ഷേത്രം. ധ്യാനിക്കാനായി ഒരിടം തേടിയലഞ്ഞ ആ മഹാമുനി ഒടുവില്‍ മലാനയിലെത്തുകയായിരുന്നു എന്നാണ് ഐതിഹ്യം. അദ്ദേഹം കൊണ്ടുവന്ന 18 ദൈവങ്ങളുടെ ചിത്രങ്ങള്‍ കാറ്റില്‍ പറന്ന് പതിനെട്ടിടതായി പതിക്കുകയും ആ സ്ഥലങ്ങളെല്ലാം തീര്‍ത്ഥാടനകേന്ദ്രങ്ങളായി മാറുകയും ചെയ്തുവത്രെ. ഇന്ന് ഈ പ്രദേശത്തെ തര്‍ക്കവിഷയങ്ങളില്‍ അവസാനത്തെ തീര്‍പ്പുകല്‍പ്പിക്കുന്നത് ജാമുല ക്ഷേത്രത്തിലാണ്.