Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലാന » കാലാവസ്ഥ

മലാന കാലാവസ്ഥ

മൂടല്‍മഞ്ഞിന്‍റെ ശല്യമില്ലാത്ത താരതമ്യേന നല്ല കാലാവസ്ഥയുള്ള വേനല്‍ക്കാലം തന്നെയാണ് യാത്രക്ക് ഏറ്റവും യോജിച്ച സമയം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇവിടത്തെ താപനില ഏതാണ്ട് 10 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഇക്കാലത്തുപോലും രാത്രിയില്‍ തണുപ്പനുഭവപ്പെടാറുണ്ട്.

മഴക്കാലം

ജൂലായ്‌ ആദ്യത്തോടെ തുടങ്ങി ആഗസ്റ്റിലവസാനിക്കുന്ന മഴക്കാലം ഗതാഗത തടസ്സങ്ങള്‍ കുറഞ്ഞ കാലം കൂടിയാണ്. ഈ സമയത്തെ പച്ചപുതച്ച മലാന മനോഹരമായ ഒരു കാഴ്ചയാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മഞ്ഞുകാലത്ത് താപനില മൈനസിലേക്കുവരെ പോകാറുണ്ട്. കൂടിയ ചൂടാകട്ടെ 10 ഡിഗ്രി സെല്‍ഷ്യസും. വസന്തകാലമായ മാര്‍ച്ചിലെ ശരാശരി ചൂട് ഏതാണ്ട് 15 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്.