Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലപ്പുറം » കാലാവസ്ഥ

മലപ്പുറം കാലാവസ്ഥ

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. പക്ഷിനിരീക്ഷണത്തിന് താല്‍പര്യമുള്ളവര്‍ വേനലിലാണ് എത്തേണ്ടത്. മഴക്കാലവും കടുത്ത ചൂടുള്ള സമയവും ഒഴിവാക്കുന്നതാണ് നല്ലത്.

വേനല്‍ക്കാലം

മറ്റ്ജില്ലകള്‍ക്ക് സമാനമായി മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെ ഇവിടെ വേനല്‍ക്കാലം നീണ്ടുനില്‍ക്കും. ഏറെ കടുപ്പമുള്ള വേനല്‍ക്കാലത്തെ സന്ദര്‍ശനം പക്ഷി നിരീക്ഷണത്തിന് മാത്രമാണ് സഹായകരം. വേനല്‍ക്കാലത്ത് മലപ്പുറം യാത്രക്ക് പദ്ധതിയിടുന്നവര്‍ കോട്ടണ്‍വസ്ത്രങ്ങളും സണ്‍ഗ്ളാസുകളും കരുതാന്‍ മറക്കരുത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നല്ല മഴ ഇവിടെ ലഭിക്കാറുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ജലസമൃദ്ധിയൊരുക്കുമ്പോള്‍ വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മൂലം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും ഇവിടെ മഴ ലഭിക്കുന്നു.

ശീതകാലം

പ്രസന്നമായ കാലാവസ്ഥയാകും ഈ സമയത്ത്. ജനുവരി മുതല്‍ ഫെബ്രുവരി വരെയാണ് സുഖമുള്ള കാലാവസ്ഥ അനുഭവപ്പെടാറ്.