Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മലപ്പുറം

മാപ്പിളപ്പാട്ടിന്‍റെയും ഒപ്പനയുടെയും മലപ്പുറം

15

മാപ്പിളലഹളയുടെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍െറയും സ്വാതന്ത്യസമരത്തിന്‍െറയും വീരകഥകള്‍ ഉറങ്ങുന്ന മണ്ണാണ് മലപ്പുറം. പേര് പോലെ തന്നെ മലകളും ചെറുകുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയുള്ള  വടക്കന്‍ കേരളത്തിലെ ഈ ജില്ല കേരളത്തിന്‍െറ സാമൂഹിക, സാംസ്കാരിക,സാമ്പത്തിക മേഖലകള്‍ക്ക് നല്‍കുന്ന സംഭാവന ചെറുതൊന്നുമല്ല. ടൂറിസം രംഗത്തും മലപ്പുറം അതിന്‍േറതായ സംഭാവനകള്‍ നല്‍കുന്നുണ്ട്.

മേഖലയിലെ ഗള്‍ഫ്പ്രവാസികളും സാമ്പത്തിക ഉന്നതിയും ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ചാലിയാര്‍, ഭാരതപ്പുഴ, കടലുണ്ടി നദികളാണ് ജില്ലക്ക് ജലസമൃദ്ധി പകരുന്നത്.  മാപ്പിളകലകളില്‍ പ്രധാനമായ ഒപ്പന ജന്‍മംകൊണ്ട മലപ്പുറത്തിന്‍െറ മണ്ണായിരുന്നു ആദ്യകാലത്ത് സാമൂതിരി രാജവംശത്തിന്‍െറ ആസ്ഥാനം.

വേറിട്ട പൈതൃകങ്ങള്‍, വ്യത്യസ്ത കാഴ്ചകള്‍

മലപ്പുറം ജില്ലയിലെ ഓരോ നഗരത്തിനും അതിന്‍േറതായ സമ്പന്നമായ പൈതൃകങ്ങളുടെ കഥയാണ് പറയാനുള്ളത്. സാംസ്കാരികവും രാഷ്ട്രീയപരവും സാഹിത്യപരവുമായി ഓരോ നഗരവും സമാനതകളില്ലാത്ത സംഭാവനകളാണ് കേരള ചരിത്രത്തിന് നല്‍കിയിട്ടുള്ളത്. മാമാങ്കം അരങ്ങേറിയിരുന്ന മണ്ണായ തിരുനാവായ അതിന് മുമ്പ് വേദപഠനത്തിന്‍െറ കേന്ദ്രമായിരുന്നു. കോട്ടക്കല്‍ ആകട്ടെ ആയുര്‍വേദ ചികില്‍സാ രംഗത്ത് മലപ്പുറത്തിന്‍െറ പൈതൃകം വാനോളം ഉയര്‍ത്തി.  മുസ്ലിം മതപഠനത്തിന്‍െറ കേന്ദ്രമായ പൊന്നാനിയും തേക്കുകളുടെ നാടായ നിലമ്പൂരും മലപ്പുറം പെരുമ രാജ്യാന്തര തലത്തില്‍ ഉയര്‍ത്തി.

കടലുണ്ടി പക്ഷി സങ്കേതം, കേരള ദേശപുരം ക്ഷേത്രം,തിരുനാവായ ക്ഷേത്രം തുടങ്ങിയവയാണ് മലപ്പുറം കാഴ്ചകളില്‍ പ്രധാനമായത്.  മലപ്പുറം ജുമാമസ്ജിദ്, മണ്ണൂര്‍ ശിവക്ഷേത്രം, തിരുപ്പുറന്തക ക്ഷേത്രം, വേട്ടക്കൊരു മകന്‍ ക്ഷേത്രം, കോട്ടക്കുന്ന്, ബിയ്യം തടാകം, ശാന്തിതീരം  തുടങ്ങിയവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.  

മുസ്ലിംഭൂരിപക്ഷ ജില്ലയായ  മലപ്പുറം അറേബ്യന്‍, കേരള രുചികള്‍ സമന്വയിപ്പിച്ചുള്ള ഭക്ഷണസംസ്കാരവും കേരളത്തിന് പരിചയപ്പെടുത്തി കൊടുത്തു. മലബാര്‍ ബിരിയാണിയും കലത്തപ്പവുമെല്ലാം കഴിക്കാതെ മലപ്പുറത്തത്തെുന്നവര്‍ മടങ്ങാറില്ളെന്നതാണ് വസ്തുത.

മലപ്പുറം പ്രശസ്തമാക്കുന്നത്

മലപ്പുറം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മലപ്പുറം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മലപ്പുറം

  • റോഡ് മാര്‍ഗം
    മികച്ച റോഡ് സൗകര്യമാണ് മലപ്പുറത്തേക്കുള്ളത്. എന്‍.എച്ച്17 വഴി വരുന്നവരുടെ ദൂരം ഗണ്യമായി കുറക്കാന്‍ ചമ്രവട്ടം പാലം ഈയിടെ തുറന്നിരുന്നു. ഇതുവഴി എളുപ്പത്തില്‍ തിരൂരില്‍ എത്താം. സ്വകാര്യബസുകള്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സി ബസുകളും ധാരാളമായി ഈ റൂട്ടുകളിലെല്ലാം സര്‍വീസ് നടത്തുന്നുണ്ട്. ബംഗളൂരു, കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ലക്ഷ്വറി ബസ് സര്‍വീസുകളും ഉണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    അങ്ങാടിപ്പുറം, തിരൂര്‍,താനൂര്‍,കുറ്റിപ്പുറം, പരപ്പനങ്ങാടി,നിലമ്പൂര്‍ തുടങ്ങിയവയാണ് മലപ്പുറം ജില്ലയിലെ ചെറുതും വലുതുമായ റെയില്‍വേ സ്റ്റേഷനുകള്‍. തിരുവനന്തപുരം,കൊച്ചി,കോട്ടയം തുടങ്ങി പ്രമുഖ നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകള്‍ക്കെല്ലാം ഇവിടെ സ്റ്റേഷനുകള്‍ ഉണ്ട്. കാലിക്കറ്റ് റെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങുന്നതെങ്കില്‍ അവിടെ നിന്ന് അമ്പത് കിലോമീറ്ററാണ് മലപ്പുറത്തേക്കുള്ള ദൂരം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 25 കിലോമീറ്ററാണ് മലപ്പുറം നഗരത്തിലേക്കുള്ള ദൂരം. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ടാക്സി വിളിച്ച് പോകാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri