Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാല്‍ഷെജ് ഘട്ട് » കാലാവസ്ഥ

മാല്‍ഷെജ് ഘട്ട് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനല്‍ക്കാലത്ത് മാല്‍ഷെജ് ഘട്ടില്‍ ചൂട് ഏറെയാണ്. 35 ഡിഗ്രി സെല്‍ഷസ് വരെ ഈ സമയത്ത് താപനില ഉയരാറുണ്ട്. ട്രിക്കിങിനും മറ്റും പറ്റിയ സമയമേയല്ല ഇത്. കാഴ്ചകള്‍ കണ്ടു നടക്കാനായാലും അത്രസുഖമുള്ള കാലാവസ്ഥയാവില്ല. കാഠിന്യമേറിയ ചൂട് യാത്രക്കാരെ തളര്‍ത്തിക്കളയും.

മഴക്കാലം

മാല്‍ഷെജ് ഘട്ടിന്റെ കാലം മഴക്കാലമാണ്, പ്രകൃതിയുടെ വന്യസൗന്ദര്യം മുഴുവനായി ആസ്വദിക്കണമെന്നുള്ളവര്‍ അല്‍പം റിസ്‌കെടുത്ത് മഴക്കാലത്ത് തന്നെ മാല്‍ഷെജ് ഘട്ടിലെത്തണം. ജൂണ്‍ മുതല്‍ നവംബര്‍വരെ നീളും മഴ. ആളെക്കുഴക്കുന്ന തകര്‍പ്പന്‍ മഴയേയല്ല ഇവിടുത്തേത്, ആസ്വദിച്ചുതന്നെ അറിവേണ്ടതാണ് മാല്‍ഷജ് ഘട്ടിലെ മഴയെന്താണെന്ന്. മഴക്കാലത്ത് പച്ചപുതയ്ക്കുന്ന മാല്‍ഷെജ് ഘട്ടില്‍ നിന്നും തിരിച്ചുപോരാന്‍ തോന്നുകയേയില്ലെന്നതാണ് സത്യം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെ നീളുന്നതാണ് ഇവിടുത്തെ ശൈത്യം.  നനുത്ത തണുപ്പിന്റെ കമ്പളം പുതയ്ക്കുന്ന മാല്‍ഷെജ് ഘട്ട് ഈ സമയത്ത് വല്ലാതെ റൊമാന്റിക്കാകും. ഇക്കാലത്ത് അന്തരീക്ഷതാപം 15 ഡിഗ്രി സെല്‍ഷ്യസിലും കുറവായിരിക്കും, ട്രക്കിങ് ഉദ്ദേശിച്ചെത്തുന്നവര്‍ക്ക് പറ്റിയ സമയം ഇതുതന്നെയാണ്. രാത്രിയില്‍ തണുപ്പല്‍പ്പം കൂടുതലായിരിക്കുമെന്നതില്‍ തണുപ്പു തടയാനുള്ള വസ്ത്രങ്ങള്‍ കരുതുന്നത് നന്ന്.