മണ്ടു ഒരു ചെറിയ നഗരമാണെങ്കിലും വായു മാര്‍ഗ്ഗം വഴിയും, റെയില്‍ മാര്‍ഗ്ഗം വഴിയും, റോഡ് മാര്‍ഗ്ഗം വഴിയും ഇവിടെ എത്തിച്ചേരാവുന്നതാണ്. 100കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ഡോര്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ഗ്വാളിയര്‍, ഭോപാല്‍ തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെക്കെല്ലാം ഇവിടെ നിന്നും വിമാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.