Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » കാലാവസ്ഥ

മണ്ടു കാലാവസ്ഥ

സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2000 അടി ഉയരത്തിലാണ് മണ്ടു സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ചൂട് കുറഞ്ഞ കാലാവസ്ഥയാണ് വേനല്‍ക്കാലത്ത് പോലും. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ് മണ്ടുവില്‍ വേനല്‍ക്കാലം നിലനില്‍ക്കുന്നത്. 35 ഡിഗ്രിക്കും 20 ഡിഗ്രിക്കും മധ്യേയാണ് ഈ സമയങ്ങളില്‍ ഇവിടുത്തെ അന്തരീക്ഷ ഉഷ്മാവ്.

വേനല്‍ക്കാലം

ഏത് സ്ഥലമായിക്കോട്ടേ അത് സന്ദര്‍ശിക്കുന്നവരുടെ സ്വഭാവത്തിനും അവരുടെ ഇഷ്ടത്തിനും  അനുസരിച്ചായിരിക്കും എവിടെ എപ്പോള്‍ സന്ദര്‍ശിക്കണമെന്ന് തീരുമാനിക്കേണ്ടത്. ജൂലൈ മുതല്‍ മാര്‍ച്ച്‌ വരെ മണ്ടുവില്‍ ഒരുവിധം നല്ല കാലാവസ്ഥയാണ്. ഗണേഷ ചതുര്‍ഥി കൊണ്ടാടുന്ന സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ മണ്ടുവില്‍ സഞ്ചാരികളുടെ ഭയങ്കര തിരക്കായിരിക്കും. ഈ സമയത്ത് ആതീവ പ്രതാപത്തോട് കൂടി നടത്തപ്പെടുന്ന ഗണേഷ ചതുര്‍ഥി ഉത്സവം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.  

മഴക്കാലം

ഡല്‍ഹിയിലെ മുഗള്‍ സാമ്രാട്ടുകള്‍ക്ക് വേണ്ടി മണ്ടുവില്‍ നിന്നും മണ്‍സൂണ്‍ ഒരിക്കല്‍ പിന്‍വാങ്ങിയിരുന്നു. ഒരു കാലഘട്ടത്തില്‍ നിന്നുള്ള നഗരത്തിന്റെ മാറ്റം മണ്‍സൂണിനൊരു പുതിയ മാനം നല്‍കിയിരിക്കുന്നു. ഏറ്റവും കുളിര്‍മ്മയുള്ള അന്തരീക്ഷമാണ് ഈ കാലാവസ്ഥയില്‍ കൂടാതെ ചാറ്റല്‍ മഴകള്‍ അതീവ ഹൃദ്യമായി ആസ്വദിക്കാന്‍ പറ്റുന്നതും ഈയൊരു സമയത്താണ്. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരത്തിന് ഏറ്റവും പറ്റിയ സമയമാണ് ഇത്.

ശീതകാലം

തണുത്ത കാലാവസ്ഥയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പറ്റിയ സമയമാണ് മണ്ടുവിലെ വിന്റര്‍. 22 ഡിഗ്രിയാണ് ഇവിടുത്തെ ഏറ്റവും കൂടിയ ഊഷ്മാവ് 7 ഡിഗ്രി സെല്‍ഷ്യസ് ഏറ്റവും കുറഞ്ഞതും. കുട്ടികളുമോത്തുള്ള ഫാമിലി ടൂറിനു ഏറ്റവും പറ്റിയ സമയമാണ് ഇത്.