Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മണ്ടു

മണ്ടു - പഴമയിലെ സൌന്ദര്യം

49

പ്രകൃതിയാലും കാലപ്പഴക്കത്താലും നാശനഷ്ടങ്ങള്‍ സംഭവിച്ച വളരെ പുരാതനമായ സ്ഥലമാണ് മണ്ടുവും മണ്ടവ്ഗറും (ശാദിയബാദ്). അന്നത്തെക്കാലത്ത് വളരെ സമ്പല്‍സമൃദമായിരുന്നു ഈ നാട്. ഇന്ന് മണ്ടു ടൂറിസം രാജ്യത്തിലെ തന്നെ ഏറ്റവും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം മദ്ധ്യപ്രദേശ് ടൂറിസം ഡിപാര്‍ട്ട്മെന്റിന്‍റെ നേതൃത്വത്തില്‍ ഇവിടെ നടത്തിയ മാല്‍വ ഫെസ്റ്റിവല്‍ വളരെയധികം യാത്രികരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുകയുണ്ടായി.മണ്ടുവിലേയും സമീപ പ്രദേശങ്ങളിലെയും വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ചരിത്രത്തിലേക്കുള്ള വാതിലുകളാണ് മണ്ടു ടൂറിസം തുറക്കുന്നത്. ചരിത്രപ്രധാനങ്ങളായ അനവധി സ്മാരകങ്ങളും കൊത്തുപണികളും നമ്മളെ ചരിത്രാതീത കാലത്തേക്ക് കൊണ്ടുപോകുന്നു.

പുരാതനമായ വാസ്തുവിദ്യകളുടെ അഭൂതപൂര്‍വ്വമായ കാഴ്ചകള്‍ നഗരത്തിലെ ചുമരുകളില്‍ കാണാവുന്നതാണ്. ഇവിടെയുള്ള ധര്‍വാസകളും, മസ്ജിദുകളും, മഹലുകളും ഇതിനുത്തമോദാഹരണങ്ങളാണ്. രാജകീയ പ്രൗഢിയുള്ള ധര്‍വാസകളുടെ കൂടെ പ്രണയത്തിന്റെ വീരകഥ പറയുന്ന രൂപമതി പവലിയന്‍ ഇവിടെയുള്ള മറ്റൊരു പ്രത്യേകതയാണ്. താജ്മഹലിന്റെ ഘടനയ്ക്ക് പ്രേരകമായ ഹൊഷാങ്ങിന്റെ ശവകുടീരം ഇന്ത്യയിലെ തന്നെ ആദ്യത്തെ മാര്‍ബിള്‍ നിര്‍മ്മിതിയാണ്‌. ഇവയെല്ലാം മണ്ടു ടൂറിസം വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളാണ്.  

മണ്ടു - ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന്   

 ഇന്ന് നിലനില്‍ക്കുന്ന കെട്ടിടങ്ങളില്‍ നിന്നും സ്മാരകങ്ങളില്‍ നിന്നും, മണ്ടു ഭരിച്ചിരുന്ന രാജാക്കന്മാരെ നമുക്ക് തിരിച്ചറിയാന്‍ കഴിയും. അഫ്‌ഗാന്‍ ഭരണാധികാരിയായിരുന്ന ദിലാവര്‍ ഖാന്‍ ആയിരുന്നു മണ്ടു എന്ന ചെറിയ രാജ്യം ഭരിച്ചിരുന്നത്. ദിലാവര്‍ ഖാന്‍റെ പുത്രനായ ഹൊഷാങ്ങ് ഷാ  ആണ് മണ്ടു രാജ്യത്തിനെ സമ്പല്‍സമൃദമായ ഒരു പുതിയ രാജ്യമാക്കി മാറ്റിയത്.

പിന്നീട്, അക്ബര്‍ ചക്രവര്‍ത്തി ബാസ് ബഹദൂറിനെ തോല്‍പ്പിച്ച് മണ്ടുവിന്റെ ഭരണം കൈക്കലാക്കുകയും, മണ്ടുവിനെ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. അത് ഏകദേശം 1732 ല്‍ മറാത്തകള്‍ സാമ്രാജ്യം പിടിച്ചടക്കുന്നത് വരെ നിലകൊണ്ടു.

എങ്ങനെ എത്തിച്ചേരാം    

മണ്ടുവിലേക്ക് എത്തിച്ചേരല്‍ വളരെ എളുപ്പമാണ്. മണ്ടു എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളുമായും (റോഡ്‌, റെയില്‍, എയര്‍) വളരെ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്നു.

മണ്ടു സന്ദര്‍ശിക്കാനുള്ള ഏറ്റവും പറ്റിയ സമയം     

മണ്‍സൂണ്‍ കാലാവസ്ഥയാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും നല്ല കാലാവസ്ഥ. തണുത്ത അന്തരീക്ഷവും ചാറ്റല്‍ മഴകളും ഈ കാലാവസ്ഥയുടെ പ്രത്യേകതകളാണ്. അതുകൊണ്ടുതന്നെ മണ്ടു സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം മണ്‍സൂണ്‍ ആണെന്നു വേണം കരുതാന്‍.

മണ്ടു പ്രശസ്തമാക്കുന്നത്

മണ്ടു കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മണ്ടു

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മണ്ടു

  • റോഡ് മാര്‍ഗം
    ഇന്ത്യന്‍ റോഡ്‌ വ്യൂഹമായ നാഷണല്‍ ഹൈവേയും സ്റ്റേറ്റ് ഹൈവേയും ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്‍ഡോര്‍, ഭോപാല്‍ നഗരങ്ങളുമായി മണ്ടുവും റോഡ്‌ വഴി ബന്ധപ്പെട്ടിരിക്കുന്നു. മണ്ടു-ഭോപാല്‍-ഇന്‍ഡോര്‍ എന്നീ നഗരങ്ങളെ ബന്ധപ്പെടുത്തി ഇടവിട്ട് ഇടവിട്ട് ബസ്സ്‌ സര്‍വ്വീസുകള്‍ മിതമായ നിരക്കില്‍ ലഭ്യമാണ്. ഇന്‍ഡോറില്‍ നിന്നും ഭോപാലില്‍ നിന്നും വാടകയ്ക്ക് കാറുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളേയും പോലെത്തന്നെ മണ്ടുവും റെയില്‍ ഗതാഗതവുമായി അത്ര ദൂരത്തൊന്നുമല്ലാതെ ബന്ധപ്പെട്ടിരിക്കുന്നു. മണ്ടുവില്‍ നിന്നും 139 കി. മി. ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന രത്ലം സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. മണ്ടുവിലേക്ക് ബസ്സ്‌, ടാക്സി സര്‍വ്വീസുകള്‍ ഇവിടെ നിന്നും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മണ്ടു ഒരു ചെറിയ നഗരമാണെങ്കിലും വായു മാര്‍ഗ്ഗം വഴിയും, റെയില്‍ മാര്‍ഗ്ഗം വഴിയും, റോഡ്‌ മാര്‍ഗ്ഗം വഴിയും ഇവിടെ എത്തിച്ചേരാവുന്നതാണ്. 100കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ഡോര്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ഗ്വാളിയര്‍, ഭോപാല്‍ തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെക്കെല്ലാം ഇവിടെ നിന്നും വിമാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu