Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗലാപുരം » കാലാവസ്ഥ

മംഗലാപുരം കാലാവസ്ഥ

വേനല്‍ക്കാലം

അല്‍പം കടുപ്പം കൂടിയതാണ് ഇവിടത്തെ വേനല്‍ക്കാലം. വേനലില്‍ മംഗലാപുരം സന്ദര്‍ശിക്കുന്നത് അത്ര സുഖകരമാകില്ല. ഈ സമയത്ത് 24 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും ചൂട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബവര്‍ വരെയുള്ള കാലത്താണ് മഴയുണ്ടാകുന്നത്. 750 മില്ലിമീറ്റര്‍ അഥവാ 30 ഇഞ്ചാണ് ഇവിടത്തെ ശരാശരി മഴ. സമീപത്ത് തന്നെയുള്ള പശ്ചിമഘട്ടത്തിന്റെ പ്രഭാവമാകണം, മംഗലാപുരത്ത് സാധാരണയായി കനത്ത മഴയാണ് ലഭിക്കുന്നത്.

ശീതകാലം

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ നല്ല കാലാവസ്ഥയാണ് ഇവിടെ. ഈ സമയത്ത് അന്തരീക്ഷം പ്രസന്നമായിരിക്കും കൂടുതല്‍ ചൂടുണ്ടാകില്ല. 19 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും കുറഞ്ഞ താപനില. കൂടിയത് 30 ഡിഗ്രി സെല്‍ഷ്യസും. ഈ കാലമാണ് മംഗലാപുരം യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.