Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മംഗലാപുരം

കര്‍ണാടകത്തിന്റെ പ്രവേശനകവാടമായ മംഗലാപുരം

69

അറബിക്കടിലിന്റെ അനന്തനീലിമയ്ക്കും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുമിടയിലാണ് മംഗലാപുരം എന്ന മനോഹരമായ നഗരം സ്ഥിതിചെയ്യുന്നത്. തുറമുഖനഗരം കൂടിയായ മംഗലാപുരത്തിനെ (പുതിയ മംഗളൂരു) കര്‍ണാടകത്തിന്റെ പ്രവേശനകവാടം എന്നും വിളിക്കാറുണ്ട്. മംഗളാദേവിയുടെ നാട് എന്ന അര്‍ത്ഥത്തിലാണ് മംഗലാപുരത്തിന് ആ പേര് കിട്ടിയത്. പേര്‍ഷ്യന്‍ ഗള്‍ഫുമായി വ്യാപാരബന്ധം നടത്തിയിരുന്നു പഴയ മംഗലാപുരം ഭരണാധികാരികള്‍. പതിനാലാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകളില്‍ മംഗലാപുരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം.

ഭൂമിശാസ്ത്രപരമായ പ്രത്യേകതയോ തുറമുഖനഗരമെന്ന സൗകര്യമോ കാരണമാകാം, നിരവധി വിദേശികളും തദ്ദേശീയരായ ഭരണാധികാരികളും മംഗലാപുരത്തിന്റെ ഭരണത്തിന് വേണ്ടി യുദ്ധം നടത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍, ബ്രട്ടീഷുകാര്‍ എന്നിവരാണ് അതില്‍ പ്രധാനികളായ വൈദേശികര്‍. ഹൈദര്‍ അലിയും മകന്‍ ടിപ്പു സുല്‍ത്താനും മംഗലാപുരത്തിന് വേണ്ടി യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുടെയും ജീവിതരീതികളുടെയും സംഗമസ്ഥലമാണ് മംഗലാപുരം. മാറി മാറി ഭരിച്ചിരുന്ന പല രാജവംശങ്ങളും വൈദേശികരും തങ്ങളുടെ ഒപ്പ് ഇവിടെ പതിപ്പിച്ചാണ് കടന്നുപോയത് എന്നുവേണം കരുതാന്‍. ഇതൊടൊപ്പം തന്നെ, ഇന്ത്യയില്‍ നിന്നും കാപ്പി, കശുവണ്ടി മുതലായവ കയറ്റിയയക്കുന്ന പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ് മംഗലാപുരം.

132.5 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മംഗലാപുരം ദക്ഷിണ കന്നഡ ജില്ലയുടെ ആസ്ഥാനം കൂടിയാണ്. നേത്രാവതി, ഗുരുപുര എന്നിവയാണ് മംഗലാപുരത്തെ പ്രധാന നദികള്‍. അറബിക്കടലിന്റെ തീരത്തെ മനോഹരമായ മംഗലാപുരം ബീച്ചിനെ വെല്ലുന്ന സായന്തനക്കാഴ്ചകള്‍ അധികമില്ല. ആറ് ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. മംഗലാപുരത്തിന്റെ തനതുശൈലിയില്‍ ഓട് വെച്ച വീടുകളും കെട്ടിടങ്ങളുമാണ് ഇവിടെ അധികവും കാണാനാകുക. വളരെയധികം വ്യത്യസ്തമാണ് മംഗലാപുരത്തിന്റെ സാസ്‌കാരിക തലം. വിവിധതരം ഭാഷകള്‍,

നാനാജാതി മതങ്ങളില്‍പ്പെട്ട ആളുകള്‍ എന്നിവയാണ് മംഗലാപുരത്തിന്റെ പ്രത്യേകതകളില്‍ ചിലത്. കന്നഡ, കൊങ്ങിണി, തുളു, ബാരി എന്നിങ്ങനെ നാലുഭാഷകള്‍ ഇവിടെ സ്വന്തമായുണ്ട്. യക്ഷഗാനം, ശ്രീകൃഷ്ണ ജന്മാഷ്ടമി, പുലിക്കളി തുങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട സാസ്‌കാരികോത്സവങ്ങള്‍. എന്നിരുന്നാലും ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന ദസറ തന്നെയാണ് മംഗലാപുരത്തിന്റെ ദേശീയോത്സവം എന്നതില്‍ തര്‍ക്കമമില്ല. പ്രകൃതിദൃശ്യങ്ങളുടെ വൈവിദ്ധ്യത്തിനൊപ്പം കോട്ടകളും ക്ഷേത്രങ്ങളും നിറം പകരുന്നതാണ് മംഗലാപുരത്തെ കാഴ്ചകള്‍.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന മംഗളാദേവി ക്ഷേത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. മഞ്ജുനാഥ ക്ഷേത്രം, സെന്റ് അലോഷ്യസ് ചര്‍ച്ച്, ജമാ മസ്ജിദ്, റസാരിയോ കത്രീഡല്‍ തുടങ്ങിയവയാണ് മംഗലാപുരത്തെ മറ്റ് പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. തന്നീര്‍ബവിയിലെയും സോമേശ്വരത്തെയും ബീച്ചുകള്‍ സൂര്യാസ്തമയത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ സമ്മാനികുന്നു.

മംഗലാപുരം പ്രശസ്തമാക്കുന്നത്

മംഗലാപുരം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മംഗലാപുരം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മംഗലാപുരം

  • റോഡ് മാര്‍ഗം
    ദേശീയ പാത എന്‍ എച്ച് 17, എന്‍ എച്ച് 48, എന്‍ എച്ച് 13 എന്നിവ മംഗലാപുരത്തുകൂടെ കടന്നുപോകുന്നു. കര്‍ണാടക ആര്‍ ടി സിയുടെ നിരവധി ബസുകളും സ്വകാര്യബസുകളും ഇവിടെനിന്നും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മംഗലാപുരം സെന്‍ട്രലും മംഗലാപുരം ജംഗ്ഷനുമാണ് നഗരത്തില്‍ത്തന്നെയുള്ള റെയില്‍വേ സ്റ്റേഷനുകള്‍. കര്‍ണാടകത്തിലെയും പുറത്തെയും പ്രമുഖ നഗരങ്ങളില്‍ നിന്നും തീവണ്ടിമാര്‍ഗം ഇവിടെയെത്താം. തീവണ്ടിയിറങ്ങിയാല്‍ ടാക്‌സികളില്‍ സ്ഥലങ്ങള്‍ കാണാന്‍ പോവുകയും ചെയ്യാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരം എയര്‍പോര്‍ട്ടിലേക്ക് ഇവിടെ നിന്നും 10 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും, വിദേശരാജ്യങ്ങളില്‍ നിന്നും മംഗലാപുരം വിമാനത്താവളത്തിലേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed