Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗന്‍ » കാലാവസ്ഥ

മംഗന്‍ കാലാവസ്ഥ

സിക്കിമിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ അല്ലാത്തതിനാല്‍ വര്‍ഷം മുഴുവന്‍ അല്പം ചൂടുള്ള കാലാവസ്ഥയാണ് മംഗനില്‍ അനുഭവപ്പെടാറുള്ളത്. വേനല്‍ കാലമാണ് മംഗന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്.

വേനല്‍ക്കാലം

ഏപ്രിലിലാണ് മംഗനില്‍ വേനല്‍കാലം തുടങ്ങുന്നത്. ജൂലൈ പകുതി വരെ ഇത് തുടരും. 28 ഡിഗ്രിക്കും 10 ഡിഗ്രി സെല്‍ഷ്യസിനും  ഇടയിലാണ് ഈ സമയത്ത് ഇവിടത്തെ താപനില. ഈ കാലയളവും മംഗന്‍ സന്ദര്‍ശനത്തിന് ഉത്തമമാണ്.

മഴക്കാലം

 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മംഗനിലെ മഴക്കാലം. കനത്തമഴ തന്നെ ഈ സമയത്ത് ഇവിടെ പ്രതീക്ഷിക്കാം. മണ്‍സൂണില്‍ ഈ സ്ഥലം സന്ദര്‍ശിക്കുന്നത് അത്രകണ്ട് ഉചിതമല്ല.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് മംഗനിലെ ശൈത്യകാലം. താപനില 16 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് പലപ്പോഴും -5 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറയാറുണ്ട്. വിന്ററിന്റെ ആരംഭത്തിലൊഴികെ ഈ സ്ഥലം സന്ദര്‍ശിക്കുന്നത് കാലാവസ്ഥാപരമായ കാരണങ്ങളാല്‍ നന്നല്ല.