Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണികരന്‍ » കാലാവസ്ഥ

മണികരന്‍ കാലാവസ്ഥ

മണികരനില്‍ താരതമ്യേന തണുപ്പുള്ള കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്.അതുകൊണ്ട് തന്നെ യാത്രയ്ക്ക് വേനല്‍ക്കാലം തെരെഞ്ഞെടുക്കുന്നതാകും നല്ലത്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീണ്ടുനില്ക്കുന്നതാണ് മണികരനിലെ വേനല്‍ക്കാലം.16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്ത് മണികരനിലെ താപനില.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലത്തുടനീളം മണികരനില്‍ പരിമിതമായ അളവില്‍ മഴ ലഭിക്കാറുണ്ട്. ഈ പ്രദേശത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതും ഇക്കാലത്താണ്.8 ഡിഗ്രി സെല്‍ഷ്യസിനകത്താണ് മഴക്കാലത്ത് മണികരനിലെ അന്തരീക്ഷോഷ്മാവ്.

ശീതകാലം

നവംബറിലാണ് മണികരനില്‍ ശൈത്യം തുടങ്ങുന്നത്. മാര്‍ച്ച് മാസം വരെ ഇത് നീണ്ടുനല്‍ക്കും.ഹിമാചല്‍ പ്രദേശിലെ മറ്റു പ്രദേശങ്ങളേക്കാള്‍ തണുത്ത കാലാവസ്ഥയാണ് ശൈത്യത്തില്‍ മണികരനിലുള്ളത്.3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ -8 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കാലത്ത് താപനില കുറയാറുണ്ട്.