Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മണിപ്പൂര്‍

മണിപ്പൂര്‍ ടൂറിസം - ഹൃദയഹാരിയായ കാഴ്‌ചകളുടെ തനത്‌ സംയോജനം

സഞ്ചാര പ്രേമികള്‍ ഇഷ്‌ടപ്പെടുന്ന തനത്‌ കാഴ്‌ചകളാണ്‌ മണിപ്പൂര്‍ വിനോദ സഞ്ചാരത്തിന്റ പ്രത്യേകത. ഷിറൂയി ലില്ലി, സങ്ങായി മാന്‍, ഒഴുകുന്ന ദ്വീപ്‌, ലോക്താക്‌ തടാകം , ഹരിതാഭമായ പ്രകൃതി, പ്രസന്നമായ കാലാവസ്ഥ എന്നിവയാല്‍ സവിശേഷമായ രാജ്യത്തെ ഈ വടക്ക്‌ കിഴക്കന്‍ സംസ്ഥാനത്തേയ്‌ക്കുള്ള യാത്ര അവിസ്‌മരണീയമാകുമെന്നതില്‍ സംശയമില്ല.വടക്ക്‌ നാഗാലാന്‍ഡും, തെക്ക്‌ മിസോറാമും, പടിഞ്ഞാറ്‌ ആസ്സാമും, കിഴക്ക്‌ ബര്‍മയുമാണ്‌ മണിപ്പൂരിന്റെ അതിര്‍ത്തികള്‍.

മണിപ്പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാല്‍ പ്രകൃതി സൗന്ദര്യത്താലും വന്യജീവികളാലും സമ്പുഷ്‌ടമാണ്‌. ഇംഫാലിലാണ്‌ പോളോയുടെ ഉത്ഭവം എന്നത്‌ പലരെയും അത്ഭുതപെടുത്താറുണ്ട്‌. പുരാതനകാലത്തെ ശേഷിപ്പുകളും ക്ഷേത്രങ്ങളും സ്‌മാരകങ്ങളും നിറഞ്ഞതാണ്‌ ഇവിടുത്തെ കാഴ്‌ചകള്‍. രണ്ടാംലോക മഹായുദ്ധകാലത്ത്‌ ഇംഫാല്‍ യുദ്ധത്തിനും കൊഹിമ യുദ്ധത്തിനും സാക്ഷ്യം വഹിച്ച ഭൂമികൂടിയാണിത്‌.ശ്രീ ഗോവിന്ദജി ക്ഷേത്രം, കാങ്‌ല കൊട്ടാരം, യുദ്ധ ശ്‌മശാനങ്ങള്‍, നാടന്‍ സ്‌ത്രീകള്‍ മാത്രം നടത്തുന്ന ബസാറായ ഇമ കെയ്‌തല്‍ , ഇംഫാല്‍ താഴ്‌വര, വിവിധ ഉദ്യാനങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വ്യത്യസ്‌തങ്ങളായ പലതും ഇവിടെയുണ്ട്‌. മ്യാന്‍മാറിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചന്ദേല്‍ മണിപ്പൂര്‍ വിനോദ സഞ്ചാരത്തിലെ പ്രധാന ഘടകമാണ്‌. നിരവധി സസ്യജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രം എന്ന നിലയിലും ചന്ദേലും താമെങ്‌ലോങും വേറിട്ടു നില്‍ക്കുന്നു. ചന്ദേലിലെ മൊറെ മണിപ്പൂരിന്റെ വാണിജ്യ കേന്ദ്രമാണ്‌. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന താമെങ്‌ലോങിലെ ഓറഞ്ച്‌ ഉത്സവത്തില്‍ പങ്കെടുക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തിച്ചേരാറുണ്ട്‌. ചെറു ഗ്രാമങ്ങളാല്‍ സവിശേഷമായ സോനാപതി സന്ദര്‍ശിക്കാനും നിരവധിപേര്‍ എത്താറുണ്ട്‌. ചരിത്രം പറയുന്ന ഗ്രാമങ്ങളായ മരം ഖുല്ലന്‍, മഖേല്‍,യാങ്‌ഖുല്ലന്‍ എന്നിവയും മണിപ്പൂരിന്റെ പ്രവേശനകവാടമായ മാവോ, മണിപ്പൂരിലെ പ്രധാന കായികവിനോദമായ ടൗടൗ വിന്റെ നാടായ പുരുല്‍ എന്നിവയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മണിപ്പൂരിലെ പ്രധാന സ്ഥലങ്ങളാണ്‌.

തടാകങ്ങള്‍, ഉദ്യാനങ്ങള്‍, കൊടുമുടികള്‍

ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന തടാകമായ ലോക്തക്‌ തടാകം മണിപ്പൂരിലെ ബിഷ്‌ണുപൂരിലാണ്‌. വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ തടാകത്തിലെ മുക്കുവര്‍ താമസിക്കുന്ന ഒഴുകുന്ന ദ്വീപും പ്രശസ്‌തമാണ്‌. ലോക്തക്‌ തടാകത്തിലെ സെന്ദ്ര ദ്വീപ്‌ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട പിക്‌നിക്‌ സ്ഥലമാണ്‌. തടാകത്തിന്റെ സമീപത്താണ്‌ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സങായി മാനുകള്‍ വസിക്കുന്ന കെയ്‌ബുല്‍ ലംരോ ദേശീയോദ്യാനം.   താമെങ്‌ലോങിലെ സെയ്‌ലാദ്‌ തടാകം സാഹസികത ഇഷ്‌്‌ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രകൃതി സുന്ദരമായ സ്ഥലമാണ്‌. തൗബാല്‍ ജില്ലയിലെ വെയ്‌തൈ തടാകവും പ്രകൃതിയാല്‍ മനോഹരമാണ്‌. നെല്‍പാടങ്ങളാല്‍ മനോഹരമായ മണിപ്പൂരിലെ കാര്‍ഷിക ജില്ലയാണ്‌ തൗബാല്‍.

ഇകോപ്‌ തടാകം, ലൗസി തടാകം, പംലെന്‍ തടാകം എന്നിവയാണ്‌ തൗബാലിലെ മറ്റ്‌ ചില തടാകങ്ങള്‍. ഉഖ്രുലിലെ കചൗഫങ്‌ തടാകം ഖയാങ്‌ വെള്ളച്ചാട്ടത്തിന്‌ സമീപം പ്രകൃതിദത്തമായി ഉണ്ടായതാണ്‌. ചുരചന്ദപൂരിലെ ഖുഗ അണക്കെട്ടും ന്‌ഗാലോയി വെള്ളച്ചാട്ടവും കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്‌. വേനല്‍ക്കാലത്ത്‌ ഉഖ്രുലിലെ ഷിറുയി കാഷങ്‌ കൊടുമുടിയെ ആവരണം ചെയ്‌ത്‌ ഷിറൂയി ലില്ലികള്‍ പൂത്ത്‌ നില്‍ക്കുന്ന കാഴ്‌ച അതിമോനാഹരമാണ്‌. ചക്രവാളം തൊട്ട്‌ നില്‍ക്കുന്നെന്ന്‌ തോന്നിപ്പിക്കുന്ന ചന്ദേലിലെ ബണിങ്‌(എന്‍-പിയുലോങ്‌) മൈതാനവും വേനല്‍കാലം ആകുന്നതോടെ കാട്ട്‌ ലില്ലികളുടെയും ഓര്‍ക്കിഡുകളുടെയും പൂക്കള്‍ നിറഞ്ഞ്‌ മനോഹരമാവാറുണ്ട്‌. പ്രതീക്ഷിക്കുന്നതിനും അപ്പുറമുള്ള കാഴ്‌ചകളാണ്‌ മണിപ്പൂരില്‍ പ്രകൃതിയും മുനുഷ്യരും സന്ദര്‍ശകര്‍ക്കായി കാത്തു വച്ചിരിക്കുന്നത്‌.

മണിപ്പൂര്‍ സ്ഥലങ്ങൾ

  • സേനാപതി 10
  • ഇംഫാല്‍ 44
  • ചന്ദല്‍ 7
  • താമെങ്‌ലോങ്‌ 11
  • ഉഖരുല്‍ 19
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu