Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാരാരിക്കുളം » കാലാവസ്ഥ

മാരാരിക്കുളം കാലാവസ്ഥ

ശീതകാലമാണ് മാരാരിക്കുളം സന്ദര്‍ശനത്തിന് ഏറ്റവും നല്ലത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് മാരാരിക്കുളം യാത്ര പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയം.

വേനല്‍ക്കാലം

തീരദേശമായതുകൊണ്ടുതന്നെ മാരാരിക്കുളത്ത് വേനല്‍ക്കാലത്ത് നല്ല ചൂട് അനുഭവപ്പെടാറുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലത്താണ് വേനല്‍. ഇതില്‍ ഏപ്രില്‍ മാസത്തിലാണ് ചൂട് കൂടുന്നത്. ഈ സമയത്ത് അന്തരീക്ഷതാപം 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഇക്കാലത്ത് മാരാരിക്കുളം സന്ദര്‍ശിയ്ക്കുകയാണെങ്കില്‍ പരുത്തിവസ്ത്രങ്ങള്‍ അണിയുന്നതാണ് നല്ലത്.

മഴക്കാലം

മഴക്കാലത്ത് കനത്ത മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. മഴക്കാലത്ത് മാരാരിക്കുളത്ത് കടല്‍ക്ഷോഭവും കാറ്റുമെല്ലാം സര്‍വ്വസാധാരണമാണ്. മഴക്കാലത്ത് മാരാരിക്കുളത്തെത്തിയാല്‍ ബീച്ചില്‍ അധികസമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കില്ല. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം, ഈ സമയമാണ് മാരാരിക്കുളം സന്ദര്‍ശനത്തിന് ഏറ്റവും നല്ലത്. ഇക്കാലത്ത് അധികം ചൂട് അനുഭവപ്പെടില്ല, മാത്രവുമല്ല കടലും അന്തരീക്ഷവുമെല്ലാം തെളിഞ്ഞ് ശാന്തമായിക്കിടക്കുകയും ചെയ്യും. ഇക്കാലത്തെ കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസാണ്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് മാരാരിക്കുളം യാത്ര പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയം.