Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മറവാന്തെ » കാലാവസ്ഥ

മറവാന്തെ കാലാവസ്ഥ

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള ശീതകാലമാണ് മറവാന്തെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. കടലില്‍ നീന്തുവാനും ഇക്കാലം അനുയോജ്യമാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍സമയത്ത് ചൂട് ഉയരുന്നു. രാത്രിയില്‍ ഇത് 22 ഡിഗ്രി സെല്‍ഷ്യസ് ആയരിക്കും. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് മറവാന്തെ യാത്ര അഭികാമ്യമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന നല്ല മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് മറവാന്തെ യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 32 ഡിഗ്രിയും. ശീതകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്താറുള്ളത്.