1564 ലാണ് ഹാളി സ്പിരിറ്റ് ചര്‍ച്ചിന്റെ നിര്‍മാണം ആരംഭിച്ചത്. മര്‍ഗോവ ടൗണ്‍ഷിപ്പിലാണ് ഹാളി സ്പിരിറ്റ് ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. മുസ്ലിംകളുമായുണ്ടായ യുദ്ധത്തിനിടയില്‍ ഈ പള്ളി 1571 ല്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ 1645 ല്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലായതോടെ സാമ്പത്തികസഹായങ്ങള്‍ നാനാദിക്കില്‍നിന്നും പ്രവഹിക്കുകയും ഹാളി സ്പിരിറ്റ് ചര്‍ച്ച് നിര്‍മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു.
മെയ് മാസാവസാനം ഹോളി സ്പിരിറ്റ് ചര്‍ച്ചില്‍ നടക്കുന്ന ഫെസ്റ്റ് വളരെ പ്രസിദ്ധമാണ്. രാവിലെ ആരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകുന്നേരത്തെ കുര്‍ബാന വരെ നീളുന്നു. ഉണക്കമീനും, പച്ചക്കറികളും മറ്റുമായി നിരവധി ആളുകള്‍ പരിസരപ്രദേശങ്ങളില്‍ നിന്നും ഇവിടെയെത്തുന്നു. ഏകദേശം ആറ് ദിവസത്തോളം നീണ്ടുനില്‍ക്കുന്നതാണ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഈ ചന്ത. നിരവധി ക്രിസ്റ്റല്‍ വര്‍ക്കുകളും നീളന്‍ ഗോപുരങ്ങളും മറ്റുമായി ബറോക്ക് നിര്‍മാണശൈലിയിലാണ് ഹോളി സ്പിരിറ്റ് ചര്‍ച്ച് പണിപൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏകദേശം മൂവായിരത്തോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഹോളി സ്പിരിറ്റ് ചര്‍ച്ചിനുകീഴിലുണ്ട്. ആഴ്ചയില്‍ ഏഴ്ദിവസവും ഈ പള്ളിയില്‍ സന്ദര്‍ശനം അനുവദനീയമാണ്.
പനജിയില്‍നിന്നും വാസ്‌കോയില്‍ നിന്നും നിരവധി കാബുകള്‍ മര്‍ഗോവയിലേക്ക് ലഭ്യമാണ്. നോര്‍ത്ത് ഗോവയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും കണ്‌ഡോലിം, ബാഗ, കലാന്‍ഗുട്ട്, മാപുസ തുടങ്ങിയ ഇടങ്ങള്‍ കണ്ടാസ്വദിക്കാനും സാധിക്കും. ചെറിയ ഒരു ഗ്രാമത്തില്‍ നിന്നും അതിവേഗം നഗരമായിക്കൊണ്ടിരിക്കുന്ന മര്‍ഗോവയിലെ കാഴ്ചകള്‍ കാണാന്‍ തന്നെ വേണം ഏതാണ്ട് ഒരുദിവസത്തോളം സമയം.



Click it and Unblock the Notifications