Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മതേരാന്‍ » കാലാവസ്ഥ

മതേരാന്‍ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് മതേരാനില്‍. അധികം ചൂടോ തണുപ്പോ ഉണ്ടാകാറില്ല. ശീതകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറില്ല. 32 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കൂടിയ ചൂട്. കാഴ്ചകള്‍ കാണാനും ഇക്കാലം അനുയോജ്യമാണ്.

മഴക്കാലം

ജൂണ്‍ പകുതി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ പറ്റിയ സമയമാണിത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് മതേരാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് കടക്കാറില്ല.