Search
  • Follow NativePlanet
Share
» »ഒരു ദിവസം ലീവ് എടുത്താല്‍ നാല് അവധികള്‍.. മേയ് മാസത്തിലെ യാത്രകള്‍ പ്ലാന്‍ ചെയ്യാം

ഒരു ദിവസം ലീവ് എടുത്താല്‍ നാല് അവധികള്‍.. മേയ് മാസത്തിലെ യാത്രകള്‍ പ്ലാന്‍ ചെയ്യാം

ഇതാ 2022 മേയ് മാസത്തിലെ അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്നും യാത്രകള്‍ എങ്ങനെ പ്ലാന്‍ ചെയ്യണമെന്നും നോക്കാം

വീട്ടില്‍ നിന്നും കുട്ടിപ്പട്ടാളത്തെയും കൂട്ടി യാത്ര ചെയ്യുവാന്‍ പറ്റിയ സമയങ്ങളിലൊന്നാണ് മേയ് മാസം. സ്കൂള്‍ അടച്ച് വീട്ടിലിരിക്കുന്നു എന്നൊരൊറ്റ കാരമം മതി അവര്‍ക്ക് ബാഗും പാക്ക് ചെയ്ത് റെഡിയാകുവാന്‍. സുഖകരമായ ചൂടുള്ള കാലാവസ്ഥയും വലിയ തിരക്കുകളില്ലാത്ത ജനക്കൂട്ടവും മേയ് മാസത്തിന്‍റെ പ്രത്യേകതകളാണ്. മാത്രമല്ല, മേയ് അവസാനം ആകുമ്പോഴേക്കും മിക്കവരും യാത്രകള്‍ക്കായി ഇറങ്ങുന്ന ഒരു ട്രെന്‍ഡ് നിലനില്‍ക്കുന്നതിനാല്‍ ചെലവേറിയ വേനൽക്കാലത്തിന് മുമ്പ് അവധിക്കാലം ആഘോഷിക്കാൻ പറ്റിയ സമയം കൂടിയാണിത്. ഇതാ 2022 മേയ് മാസത്തിലെ അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്നും യാത്രകള്‍ എങ്ങനെ പ്ലാന്‍ ചെയ്യണമെന്നും നോക്കാം

മേയ് 2022- അവധി ദിവസങ്ങള്‍

മേയ് 2022- അവധി ദിവസങ്ങള്‍

കു‌ട്ടികളെ സംബന്ധിച്ച് യാത്ര പോകുവാന്‍ മേയ് മാസത്തില്‍ പ്രത്യേകിച്ച് ഒരു ദിവസം കണക്കാക്കേണ്ടതില്ല. മൂന്ന് നീണ്ട വാരാന്ത്യങ്ങള്‍ മേയ് മാസത്തിലുണ്ട്.

ഏപ്രില്‍ 30 ശനിയും മേയ് 1 ഞായറുമാണ്. മേയ് 2 തിങ്കളാഴ്ച ഒരു ലീവ് എടുക്കുവാന്‍ സാധിച്ചാല്‍ ചൊവ്വാഴ്ച വരുന്ന ഈദ്-ഉല്‍-ഫിത്തറും കൂട്ടി നാല് ദിവസം യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി മാറ്റിവയ്ക്കാം.

മേയ് 14,15 തിയ്യതികള്‍ ശനിയും ഞായറുമാണ്. 16 തിങ്കളാഴ്ച ബുദ്ധ പൂര്‍ണ്ണിമ അവധി ദിനമായതിനാല്‍ മൂന്ന് ദിവസത്തെ അവധി ഈ ആഴ്ച ലഭിക്കും. ഈ അവധികള്‍ കണക്കുകൂട്ടി മേയ് മാസത്തില്‍ നിങ്ങള്‍ക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യാം.

മേയ് മാസത്തിലെ യാത്രകള്‍

മേയ് മാസത്തിലെ യാത്രകള്‍

ചൂ‌ട് കാലമാണെങ്കില്‍ പോലും മേയ് അവസാനം ആകുമ്പോഴേക്കും ചൂട് മെല്ലെ മഴയ്ക്കും തണുപ്പിനും വഴിമാറാറുണ്ട്. സാധാരണ പ്ലാന്‍ ചെയ്യുന്നതുപോലെ തന്നെ മേയ് മാസത്തിലെയും യാത്രകള്‍ പ്ലാന്‍ ചെയ്യാം
യാത്രകള്‍ നോക്കുമ്പോള്‍ ആളുകള്‍ നിങ്ങളുടെ യാത്രാ താല്പര്യം കൂടി പരിഗണിക്കുക. മേയ് മൂന്നിന് ഈദ്-ഉല്‍-ഫിത്തറും മേയ് പത്തിന് തൃശൂര്‍ പുരവും മേയ് 20- 24 വരെ ഊട്ടി ഫ്ലവര്‍ ഷോയും കൂടി മനസ്സില്‍ കരുതി വേണം തിയ്യതികള്‍ തീരുമാനിക്കുവാന്‍.

തൃശൂര്‍ പൂരം

തൃശൂര്‍ പൂരം

പൂരപ്രേമികളും ഉത്സവപ്രിയരും കാത്തിരിക്കുന്ന ആഘോഷങ്ങളിലൊന്നാണ് തൃശൂര്‍ പൂരം. ഈ വര്‍ഷം മെയ് പത്തിനാണ് തൃശൂർ പൂരം. . മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടത്തും. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പരിമിതമായ ആഘോഷങ്ങളാണ് പൂരത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തില്‍ പൂരം എല്ലാ ചടങ്ങളോടും കൂടി നടത്തും. പതിനഞ്ച് ലക്ഷത്തോളം ആളുകളെ ഈ പൂരത്തിന് പ്രതീക്ഷിക്കുന്നുണ്ട്.

PC:Neerajnandanam1997

ഊട്ടി സമ്മര്‍ ഫെസ്റ്റിവല്‍

ഊട്ടി സമ്മര്‍ ഫെസ്റ്റിവല്‍

ഇന്ത്യയിലെ ഏറ്റവും മികച്ച വേനല്‍ക്കാല യാത്രാ ഇടങ്ങളിലൊന്നാണ് ഊട്ടി. ഊട്ടി ടൂറിസം സീസണിന്‍റെ അവസാന സമയം കൂടിയാണ് മേയ് മാസം. അതിനാല്‍ തന്നെ ഊട്ടി പതിവിലും സുന്ദരിയായി കാണപ്പെടും. ഊട്ടിയിലെ സമ്മര്‍ ഫെസ്റ്റിവല്‍ മേയ് 20- 24 വരെ നടക്കും. കോത്തഗിരിയിലെ നെഹ്‌റു പാർക്കിലെ പച്ചക്കറി പ്രദർശനം, ഊട്ടിയിലെ സർക്കാർ റോസ് ഗാർഡനിൽ റോസ് ഷോ, കൂനൂരിലെ സിംസ് പാർക്കിൽ ഫ്രൂട്ട് ഷോ, ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ ഫ്ലവർ ഷോ, എന്നിവയും ലിസ്റ്റില്‍ സൂക്ഷിക്കാം.

കൊടൈക്കനാല്‍, തമിഴ്നാട്

കൊടൈക്കനാല്‍, തമിഴ്നാട്

സമ്മര്‍ യാത്രകള്‍ക്ക് ഊട്ടിയോളം തന്നെ പ്രാധാന്യമുള്ള മറ്റൊരു ഇ‌ടമാണ് കൊടൈക്കനാല്‍. ഹിൽ സ്റ്റേഷനുകളുടെയും രാജകുമാരി എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ.
കൊടൈ തടാകം, ബ്രയാന്റ് പാർക്ക്, കോക്കേഴ്സ് വാക്ക്, സിൽവർ കാസ്കേഡ് വെള്ളച്ചാട്ടം, പില്ലർ റോക്ക്സ്, ഗുണ ഗുഹ, ഡോൾഫിൻസ് നോസ്, മോയർ പോയിന്റ്, ബിയർ ഷോല വെള്ളച്ചാട്ടം, ബെരിജാം തടാകം തുടങ്ങിയ ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം

ഋഷികേശ്, ഉത്തരാഖണ്ഡ്

ഋഷികേശ്, ഉത്തരാഖണ്ഡ്

ഹിമാലയത്തിലേക്കുള്ല കവാടം എന്നറിയപ്പെടുന്ന ഋഷികേശ് ലോകത്തിന്റെ യോഗ തലസ്ഥാനം എന്നും അറിയപ്പെടുന്നു. തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും സാഹസികരെയും ഒരുപോലെ ആകര്‍ഷിക്കുന്ന നാടാണിത്. ക്ഷേത്രങ്ങൾക്കും ആശ്രമങ്ങൾക്കും ഇവിടം പ്രസിദ്ധമാണ്. ഹിമാലയൻ പർവതനിരകളുടെ അടിത്തട്ടിൽ ആണ് ഋഷികേശ് ഉള്ളത്.

ത്രിവേണി ഘട്ട്, ലക്ഷ്മൺ ജൂല, തേരാ മൻസിൽ ക്ഷേത്രം, ശിവാനന്ദ ആശ്രമം, നീർ ഗഡ്ഡു വെള്ളച്ചാട്ടം, പരമാർഥ് നികേതൻ, റാഫ്റ്റിംഗ് - ബ്രഹ്മപുരി, ഹരിദ്വാർ, രാംജൂല, രഘുനാഥ് ക്ഷേത്രം, ലക്ഷ്മണ ക്ഷേത്രം, വസിഷ്ഠ ഗുഹ, സ്വർഗാശ്രമം, രാജാജി നാഷണൽ പാർക്ക്, പട്ന വെള്ളച്ചാട്ടം തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുവാനുണ്ട്.

പാഞ്ച്മര്‍ഹി, മധ്യപ്രദേശ്

പാഞ്ച്മര്‍ഹി, മധ്യപ്രദേശ്

സത്പുര കി റാണി എന്നറിയപ്പെടുന്ന പാഞ്ച്മഹര്‍ഹിമധ്യപ്രദേശിലെ ഒരു ഹിൽ സ്റ്റേഷനാണ് . വെള്ളച്ചാട്ടങ്ങളും പച്ചപ്പും ആണ് ഇവിടുത്തെ പ്രത്യേകത. സത്പുര നാഷണൽ പാർക്ക് ആണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാഞ്ച്മര്‍ഹി വേനൽക്കാല അവധിക്കാലം ചെലവഴിക്കാൻ പറ്റിയ മറ്റൊരിടമാണ്.

ജമുന പ്രപത്, മഹാദേവ്, ഫോർസിത്ത് പോയിന്റ്, ഐറിൻ പൂൾ, ധൂപ്ഗഡ്, ഫെയറി പൂൾ (അപ്സര വിഹാർ), ഹന്ദി ഖോ, പാണ്ഡവ ഗുഹകൾ, ഗുഹ ഷെൽട്ടറുകൾ, ക്രൈസ്റ്റ് ചർച്ച്, കാത്തലിക് ചർച്ച്, സത്പുര നാഷണൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ളത്.

PC:Manishwiki15

വയനാ‌ട്

വയനാ‌ട്

കേരളത്തിലെ മേയ് മാസ യാത്രകള്‍ക്ക് വയനാട് തിരഞ്ഞെടുക്കാം. സമൃദ്ധമായ പശ്ചിമഘട്ട മലനിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഇവി‌ടം ഗ്രീൻ പാരഡൈസ് എന്നും അറിയപ്പെടുന്നു.

വയനാട് വന്യജീവി സങ്കേതം, സൂചിപ്പാറ വെള്ളച്ചാട്ടം, തിരുനെല്ലി ക്ഷേത്രം, കാന്തൻപാറ വെള്ളച്ചാട്ടം, ബന്ദിപ്പൂർ നാഷണൽ പാർക്ക്, എടക്കൽ ഗുഹകൾ, വയനാട് ഹെറിറ്റേജ് മ്യൂസിയം, മുതുമല നാഷണൽ പാർക്ക്, ചെമ്പ്ര കൊടുമുടി, ബാണാസുര സാഗർ ഡാം, നീലിമല വ്യൂപോയിന്റ്, ഹാർട്ട് ലേക്ക് എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

ധര്‍മ്മശാല, ഹിമാചല്‍ പ്രദേശ്

ധര്‍മ്മശാല, ഹിമാചല്‍ പ്രദേശ്

മുമ്പ് ഭഗ്‌സു എന്നറിയപ്പെട്ടിരുന്ന ധർമ്മശാല, ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവനും തണുത്ത കാലാവസ്ഥ ആണ് ഇവിടുത്തെ പ്രത്യേകത. പര്‍വ്വതങ്ങളിലേക്കുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഇവിടം സന്ദര്‍ശിച്ചിരിക്കണം.

നംഗ്യാൽമ സ്തൂപം, ചാമുണ്ഡ നന്ദികേശ്വര ക്ഷേത്രം, കരേരി തടാകം, ദാൽ തടാകം, കോട്‌ല ഫോർട്ട്, ലഹേഷ് ഗുഹകൾ, ഇന്ദ്രഹർ പാസ് ട്രെക്ക്, ഗ്യുട്ടോ മൊണാസ്ട്രി, ട്രയണ്ട് ഹിൽ, നോർബുലിംഗ മൊണാസ്ട്രി, ഭാഗ്‌സുനാഥ് ക്ഷേത്രം, സെന്റ് ജോൺസ് ചർച്ച്, ഇന്ദ്രു നാഗ് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള ഇടങ്ങള്‍.

ഹോഴ്സ്ലി ഹില്‍സ്, ആന്ധ്രാ പ്രദേശ്

ഹോഴ്സ്ലി ഹില്‍സ്, ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹോഴ്‌സ്‌ലി ഹിൽസ് ചൂടത്ത് തണുത്ത യാത്രാനുഭവങ്ങള്‍ നല്കുന്ന ഇടമാണ്. സാഹസിക കായിക വിനോദങ്ങൾക്കും പേരുകേട്ടതാണ് ഇവിടം. തിരക്കുകളില്‍ നിന്നും രക്ഷപെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിത്.

വ്യൂ പോയിന്റ്, മല്ലമ്മ ക്ഷേത്രം, ഗലി ബന്ദലു, ഹോർസ്ലി ഹിൽസ് മൃഗശാല, ദുമുകുരല്ലു വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള ഇടങ്ങള്‍
PC:rajaraman sundaram

ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ

ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X