Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയൂര്‍ഭഞ്‌ജ്‌ » കാലാവസ്ഥ

മയൂര്‍ഭഞ്‌ജ്‌ കാലാവസ്ഥ

മയൂര്‍ഭഞ്‌ജ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം ശീതകാലമാണ്‌. ഈ സമയത്ത്‌ വെയില്‍, ആര്‍ദ്രത, താപനില, മഴ ഇവയെല്ലാം ആവശ്യത്തിന്‌ ലഭിക്കും. ഈ സമയത്ത്‌ ഇവിടെ രേഖപ്പെടുത്തുന്ന ശരാശരി താപനില 28 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്‌ ഏറ്റവുമധികം തണുപ്പ്‌ അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില 15 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. ഒക്ടോബര്‍ അവസാനം മുതല്‍ ഫെബ്രുവരി ആദ്യം വരെയാണ്‌ ഇവിടെ ശീതകാലം അനുഭവപ്പെടുന്നത്‌.

വേനല്‍ക്കാലം

മയൂര്‍ഭഞ്‌ജിലെ വേനല്‍ക്കാലം അതികഠിനമാണ്‌. താങ്ങാന്‍ കഴിയാത്ത ചൂടാണ്‌ ഈ സമയത്ത്‌ അനുഭവപ്പെടാറുള്ളത്‌. ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ്‌ ഏറ്റവുമധികം ചൂട്‌ അനുഭവപ്പെടുക. ഈ സമയത്തെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌.

മഴക്കാലം

മെയ്‌ മുതല്‍ ഒക്ടോബര്‍ വരെയാണ്‌ മയൂര്‍ഭഞ്‌ജിലെ മഴക്കാലം. ആഗസ്‌റ്റ്‌ മാസത്തിലാണ്‌ ഇവിടെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്‌. ഈ സമയത്തെ താപനില 30 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

ശീതകാലം

കാഴ്‌ചകള്‍ കാണുന്നതിനും മയൂര്‍ഭഞ്‌ജിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനും ശീതകാലമാണ്‌ ഏറ്റവും അനുയോജ്യം. ദിപാവലി, നവരാത്രി എന്നീ ആഘോഷങ്ങളും തണുപ്പ്‌ കാലത്താണ്‌ ആഘോഷിക്കുന്നത്‌. സിമിലിപാലി ദേശീയ ഉദ്യാനം കാണാന്‍ ഏറ്റവും പറ്റിയ സമയവും ശീതകാലം തന്നെ.