Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മേഡക്‌ » കാലാവസ്ഥ

മേഡക്‌ കാലാവസ്ഥ

മേഡക്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ്‌. ശൈത്യകാലത്ത്‌ ചൂട്‌ കുറയും. വേനല്‍ക്കാലത്തെ സൂര്യന്റെ തീഷ്‌ണതയ്‌ക്ക്‌ ശമനമുണ്ടാകുന്ന കാലം കൂടിയാണിത്‌. വരണ്ട കാലാവസ്ഥ മാറി, എപ്പോഴും തണുത്ത ഇളംകാറ്റ്‌ വീശി കൊണ്ടിരിക്കും. എന്നിരുന്നാലും ഡിസംബറിലോ ജനുവരിയിലോ ആണ്‌ നിങ്ങള്‍ മേഡക്‌ സന്ദര്‍ശിക്കുന്നതെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതുന്നത്‌ നല്ലതാണ്‌.

വേനല്‍ക്കാലം

ഇവിടെ മാര്‍ച്ച്‌ മാസത്തിലാണ്‌ വേനല്‍ക്കാലം ആരംഭിക്കുന്നത്‌. ഇത്‌ മെയ്‌ അവസാനം വരെ തുടരും. വേനല്‍ക്കാലത്ത്‌ അത്യുഷ്‌ണവും വരള്‍ച്ചയും അനുഭവപ്പെടും. ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ്‌ വരെയൊക്കെ എത്താറുണ്ട്‌. നിര്‍ജ്ജലീകരണം, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വേനല്‍ക്കാലത്ത്‌ ഇവിടേയ്‌ക്കുള്ള യാത്ര ഒഴിവാക്കുന്നതാണ്‌ ഉത്തമം.

മഴക്കാലം

ഇവിടെ തെക്ക്‌ പടിഞ്ഞാറന്‍ മണ്‍സൂണാണ്‌ പ്രധാനമായും ലഭിക്കുന്നത്‌. ജൂണ്‍ മാസത്തില്‍ മഴ ആരംഭിക്കും. സെപ്‌റ്റംബര്‍ അവസാനം വരെയാണ്‌ മഴക്കാലം. കാറ്റിന്‌ അനുസരിച്ച്‌ ചെറിയ രീതിയിലുള്ള മഴയോ കനത്തോ മഴയോ ലഭിക്കാറുണ്ട്‌. മഴക്കാലത്ത്‌ താപനില 30 ഡിഗ്രി സെല്‍ഷ്യസ്‌ വരെയൊക്കെ താഴും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചെറിയ മഴ ലഭിക്കാറുണ്ട്‌.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള നാലുമാസക്കാലമാണ്‌ ശൈത്യകാലം. ഇതില്‍ തന്നെ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തണുപ്പ്‌ അതിന്റെ പാരമ്യത്തിലെത്തും. ശൈത്യകാലത്തെ കുറഞ്ഞ താപനില ഏകദേശം 25 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 35 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. പകല്‍ സമയങ്ങളില്‍ വലിയ ചൂട്‌ അനുഭവപ്പെടില്ല. വൈകുന്നേരങ്ങളിലും രാത്രിയിലും വലിയ തണുപ്പില്ലാത്ത സുഖകരമായ കാലാവസ്ഥയും ശൈത്യകാലത്തെ സവിശേഷതയാണ്‌.