Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മേഡക്‌

ബതുകമ്മ പാദുഗയുടെ മേഡക്‌

15

തെലങ്കാനയിലെ മേഡക്‌ ജില്ലയില്‍ പെടുന്ന പട്ടണമാണ്‌ മേഡക്‌. തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്ന്‌ 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേഡക്കിലെത്താം. ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള പട്ടണമാണ്‌ മേഡക്ക്‌. മേഡക്കിന്റെ യഥാര്‍ത്ഥ പേര്‌ സിദ്ധപുരം എന്നായിരുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. പിന്നീട്‌ ഇത്‌ ഗുല്‍ഷന്‍ബാദ്‌ എന്ന്‌ അറിയപ്പെടാന്‍ തുടങ്ങി.

കക്കാട്ടിയ രാജവംശത്തിന്റെ ഭരണകാലത്താണ്‌ ഈ പട്ടണം വികാസം പ്രാപിച്ചത്‌. ആക്രമണങ്ങളില്‍ നിന്ന്‌ പട്ടണത്തെ സംരക്ഷിക്കുന്നതിനായി കക്കാട്ടിയ വംശത്തിലെ രാജാവായ പ്രതാപ രുദ്ര മേഡക്കിന്‌ ചുറ്റിലുമായി ഒരു കോട്ട നിര്‍മ്മിച്ചു. ഒരു കുന്നിന്‍മുകളില്‍ കോട്ട നിര്‍മ്മിച്ച അദ്ദേഹം അതിന്‌ മേതുകുര്‍ദുര്‍ഗം എന്ന്‌ പേര്‌ നല്‍കി. പ്രാദേശികമായി ഇത്‌ മേതുകുസീമ എന്ന്‌ അറിയപ്പെടുന്നു. പാകം ചെയ്‌ത നെന്മണിയെന്നാണ്‌ തെലുങ്കില്‍ മേതുകു എന്ന വാക്കിന്റെ അര്‍ത്ഥം.

ബതുകമ്മ പാദുഗ (ശരത്‌കാല ഉത്സവം)

മേഡക്‌ പ്രശസ്‌തങ്ങളായ നിരവധി ആഘോഷങ്ങളുടെ നഗരം കൂടിയാണ്‌. ആന്ധ്രാപ്രദേശില്‍ ആഘോഷിക്കപ്പെടുന്ന എല്ലാ ഉത്സവങ്ങളും മേഡക്കിലും സന്തോഷത്തിന്റെ അലയൊലികള്‍ ഉയര്‍ത്താറുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആള്‍ക്കാര്‍ മേഡക്കിലെത്തുക സാധാരണമാണ്‌. മേഡക്കിലെ ഏറ്റവും പ്രധാനപ്പെട്ടതും വിപുലമായി കൊണ്ടാടുന്നതുമായ ആഘോഷമാണ്‌ ബതുകമ്മ ഉത്സവം.

തെലുങ്കാന മേഖലയുമായി ബന്ധപ്പെട്ട ഈ ഉത്സവത്തില്‍ സ്‌ത്രീകള്‍ മാത്രമേ പങ്കെടുക്കാറുള്ളൂ. ഗൗരീദേവിയുടെ പ്രതീക്കായി നടത്തുന്ന ഉത്സവം നവരാത്രിയോട്‌ അനുബന്ധിച്ച്‌ ആഘോഷിക്കുന്നു. തെലുങ്കാന മേഖലയില്‍ ഗൗരീദേവി ബതുകമ്മയായാണ്‌ ആരാധിക്കപ്പെടുന്നത്‌. ദേവി പ്രത്യക്ഷപ്പെടുന്നതിന്‌ വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്‌ ഈ ആഘോഷം. ഒമ്പത്‌ ദിവസം നീണ്ടുനില്‍ക്കുന്ന ബതുകമ്മ പാദുഗ ഒരു ശരത്‌കാല ഉത്സവമാണ്‌. ദസറയുടെ തലേദിവസം ഉത്സവത്തിന്‌ കൊടിയിറങ്ങും.

മേഡക്കിലെയും പരിസരങ്ങളിലെയും കാഴ്‌ചകള്‍

വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിലും മേഡക്‌ പ്രശസ്‌തമാണ്‌. മേഡക്കിലെ കാഴ്‌ചകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. സായിബാവ ഭക്തന്മാര്‍ നിര്‍മ്മിച്ച സായിബാവ ക്ഷേത്രം ഇവിടുത്തെ നിരവധി ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. മനോഹരങ്ങളായ നിരവധി തടാകങ്ങളും ക്ഷേത്രങ്ങളും കൊണ്ട്‌ പ്രശസ്‌തമായ ഗോട്ടംഗുട്ട ഗ്രാമം മേഡക്കിന്‌ സമീപമാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഒരു കാലത്ത്‌ ഹൈദരബാദ്‌ നൈസാമുമാര്‍ വേട്ടയ്‌ക്കെത്തിയിരുന്ന പോച്ചാരം വനവും വന്യമൃഗസങ്കേതവും യുവ സഞ്ചാരികളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു.

വന്യമൃഗസങ്കേതത്തില്‍ നിരവധി പക്ഷികളും മൃഗങ്ങളും വിനോസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്‌.സിങ്കൂര്‍ അണക്കെട്ടാണ്‌ മറ്റൊരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രം. പ്രദേശവാസികളുടെ പ്രിയ പിക്‌നിക്ക്‌ കേന്ദ്രമാണ്‌ ഇവിടം. മേഡക്കുമായുള്ള സാമീപ്യം കൊണ്ട്‌ നിസാം സാഗര്‍ അണക്കെട്ടും പിക്‌്‌നിക്കിനെത്തുന്നവരെ ആകര്‍ഷിക്കുന്നുണ്ട്‌.

മഞ്ചിരാ നദിയിലാണ്‌ ഈ അണക്കെട്ട്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. മഞ്ചിരാ പക്ഷി- മൃഗ സങ്കേതവും മേഡക്‌ പട്ടണത്തിന്‌ സമീമാണ്‌ സ്ഥിതി ചെയ്യുന്നത്‌. മാര്‍ഷ്‌ മുതലകളുടെ സാന്നിധ്യം കൊണ്ട്‌ മഞ്ചിരാ പക്ഷി- മൃഗസങ്കേതം രാജ്യത്താകമാനം പ്രശസ്‌തമാണ്‌. ദേശാടനപക്ഷികളാണ്‌ ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. സീസണില്‍ ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ അപൂര്‍വ്വ സുന്ദരങ്ങളായ നിരവധി ദേശാടനപക്ഷികളെ കാണാന്‍ കഴിയും. ആഘോഷങ്ങള്‍ ആവേശം പകരുന്ന മേഡക്കിലെ വിനോദസഞ്ചാരം

മേഡക്കിലും പരിസരങ്ങളിലും ചരിത്രപ്രാധാന്യമുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്‌. ഇവയില്‍ വളരെ പ്രശസ്‌തങ്ങളായവയാണ്‌ സരസ്വതി ക്ഷേത്രമു ക്ഷേത്രം, വെലുപ്പുഗൊണ്ട ശ്രീ തുമ്പൗരുനാഥ ദേവാലയം, എഡുപായല ദുര്‍ഗാ ഭവാനി ഗുഡി എന്നീ ആരാധനാലയങ്ങള്‍. മേഡക്കില്‍ വന്‍തോതില്‍ വിനോദസഞ്ചാരികള്‍ എത്തുന്നതിനുള്ള ഒരു കാരണം ഈ അമ്പലങ്ങളുടെ സാന്നിധ്യമാണ്‌. ഉത്സവകാലത്ത്‌ പട്ടണം ഭക്തജനങ്ങളെയും വിനോദസഞ്ചാരികളെയും കൊണ്ട്‌ നിറയും. മേഡക്കില്‍ ഹിന്ദുക്കളാണ്‌ ഭൂരിപക്ഷമെങ്കിലും എല്ലാ ഉത്സങ്ങളും ഒരുമയോടും വിശ്വാസത്തോടും കൂടി ആഘോഷിക്കപ്പെടുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ മേഡക്‌ വിനോദസഞ്ചാരികളുടെ പറുദീസയായി മാറുന്നതും.

മേഡക്‌ പ്രശസ്തമാക്കുന്നത്

മേഡക്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മേഡക്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മേഡക്‌

  • റോഡ് മാര്‍ഗം
    തെലങ്കാനയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ബസുകള്‍ മേഡക്കിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നു. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമുള്ള ബസുകളും മേഡക്കിലേക്കുള്ള വിനോദസഞ്ചാരികള്‍ക്ക്‌ യാത്രാസൗകര്യം ഒരുക്കുന്നുണ്ട്‌. ഹൈദരാബാദില്‍ നിന്നും വിസാഗില്‍ നിന്നും മേഡക്കിലേക്ക്‌ ഡീലക്‌സ്‌ ബസുകളും വോള്‍വോ ബസുകളും ലഭ്യമാണ്‌. ഇതിന്‌ ചെലവ്‌ അല്‍പ്പം കൂടുതലാണെന്ന്‌ മാത്രം. റോഡുകളെല്ലാം മികച്ചതായതിനാല്‍ റോഡുമാര്‍ഗ്ഗമുള്ള യാത്രയും സൗകര്യപ്രദമാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മേഡക്കില്‍ റെയില്‍വെ സ്റ്റേഷനില്ല. മേഡക്കില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള കാമറെഡ്ഡിയാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെസ്‌റ്റേഷന്‍. ഇവിടെ നിന്ന്‌ ആന്ധ്രാപ്രദേശിലെ പ്രധാന നഗരങ്ങളായ ഹൈദരാബാദ്‌, വിസാഗ്‌, കരിംനഗര്‍, സെക്കന്തരാബാദ്‌ എന്നിവിടങ്ങളിലേക്കെല്ലാം എത്താന്‍ കഴിയും. കാമറെഡ്ഡി റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ മേഡക്കിലേക്ക്‌ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മേഡക്കിന്‌ ഏറ്റവും അടുത്തുള്ള വിനാമത്താവളം ഹൈദരാബാദാണ്‌. മേഡക്കില്‍ നിന്ന്‌ 100 കിലോമീറ്റര്‍ ദൂരത്തിലാണ്‌ എയര്‍പോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്‌. വിമാനത്താവളത്തില്‍ നിന്ന്‌ ടാക്‌സിയില്‍ മേഡക്കിലെത്താം. ടാക്‌സിക്ക്‌ 1500-2000 രൂപ വരെ നല്‍കിയാല്‍ മതിയാകും. ഹൈദരാബാദില്‍ നിന്ന്‌ മേഡക്കിലേക്ക്‌ ബസ്‌ സര്‍വ്വീസുമുണ്ട്‌. വിമാനത്താവളത്തില്‍ നിന്ന്‌ ബസ്‌ സ്റ്റേഷനില്‍ എത്തിയാല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun