ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയുടെ ആസ്ഥാനമാണ് മിര്‍സാപൂര്‍ നഗരം. ഘട്ടങ്ങളും ബ്രിട്ടീഷ്കാലത്തെ സ്മാരകങ്ങളും ആണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. ബി.സി 5000ത്തിലെ വരെയുള്ള സംസ്കാരത്തിന്റെ ശേഷിപ്പുകളുള്ള ഈ നഗരം സ്ഥാപിച്ചത് 1735ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്.
ഇവിടെ കാണപ്പെടുന്ന ശിലാചിത്രങ്ങളും മറ്റു കലാശേഷിപ്പുകളും സൂചിപ്പിക്കുന്നത് ബേലന്‍ വാലീ പ്രദേശത്ത് പാലിയോലിത്തിക് കാലത്ത് മനുഷ്യവാസമുണ്ടായിരുന്നു എന്നാണ്.
17000 ബിസിയോളം പിന്നോട്ടു പോകുന്ന തെളിവുകളായ ചില പെട്രോഗ്ലിഫ്സും ഇവിടത്തെ മണല്‍ക്ക ല്ലുകളില്‍ നിന്ന് ലഭ്യമായിട്ടുണ്ട്.
ചരിത്രകുതുകികള്‍ക്കും ആര്‍ക്കിയോളജിസ്റ്റുകള്‍ക്കും സ്വര്‍ഗമാണ് മിര്സാപൂര്മനോഹരമായ പര്‍വതദൃശ്യങ്ങളും അവ ദീപങ്ങളില്‍ കുളിച്ചു നില്ക്കുന്ന കാഴ്ചകള്‍ നുകരുന്നതിനും മതപരമായ ഉത്സവസമയങ്ങളില്‍ വലിയൊരളവ് സഞ്ചാരികള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നു. പരവതാനി, ബ്രാസ് വെയര്‍ വ്യവസായങ്ങള്‍ക്കും പ്രശസ്തമായ സ്ഥലമാണ് മിര്‍സാപൂര്‍.
മിര്സാപൂറിന് ചുറ്റുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍
ചരിത്രപ്രാധാന്യത്തിനും പാലിയോലിത്തിക് തെളിവുകള്‍ക്കും പുറമെ പ്രകൃതി സൌന്ദര്യം കൊണ്ടും പ്രശസ്തമാണ് മിര്‍സാപൂര്‍. തണ്ടാ വെള്ളച്ചാട്ടം, സിര്‍സിത ഡാം എന്നിവയൊക്കെ ഇവിടെ വന്നാല്‍ കാണാം.
പക്കാഘട്ട്, നര്ഘട്ട് എന്നിവയാണ് ഇവിടത്തെ പ്രധാന മലനിരകള്‍. ഒജ്ഹാല മേള, വിന്ധ്യാവാസിനി ജയന്തി സമാരോഹ്, ജൂലാനോത്സവ, ലോഹാന്ദി മേള, കനിതി മേള എന്നിങ്ങനെ നിരവധി മേളകളും ഉത്സവങ്ങളും ഇവിടെയുണ്ട്.