Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » എം എം ഹില്‍സ് » കാലാവസ്ഥ

എം എം ഹില്‍സ് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് സാമാന്യം ചൂട് അനുഭവപ്പെടാറുണ്ട്. 20 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉണ്ടാകാറുണ്ട്. നല്ല കാലാവസ്ഥയായതിനാല്‍ വേനല്‍ക്കാലത്ത് ആളുകള്‍ എം എം ഹില്‍സിലെത്താറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന നല്ല മഴ ലഭിക്കുന്ന പ്രദേശമാണിത്. വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ നല്ലതാണെങ്കിലും കനത്തമഴയില്‍ റോഡുകളും മറ്റും പൊട്ടിപ്പൊളിയുന്നതിനാല്‍ ഇവിടേക്ക് യാത്ര അത്രയെളുപ്പമല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് എം എം ഹില്‍സ് യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 12 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 20 ഡിഗ്രിയും. ശീതകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്താറുള്ളത്.