Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» എം എം ഹില്‍സ്

എം എം ഹില്‍സിലെ മഹാദേശ്വര ക്ഷേത്രം

6

കുന്നിന്‍മുകളിലെ മനോഹരമായ ശിവക്ഷേത്രമാണ് എം എം ഹില്‍സ് അഥവാ മെയില്‍ മഹാദേശ്വര ഹില്‍സിലെ പ്രധാന ആകര്‍ഷണീയത. ശിവക്ഷേത്രത്തോടൊപ്പം തന്നെ പ്രകൃതിരമണീയമായ എം എം ഹില്‍സും നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. നിബിഢവനത്തോട് ചേര്‍ന്നാണ് മഹാദേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ നല്‍കുന്നതാണ് മഹാദേശ്വര ഹില്‍സും ഇവിടത്തെ ഈ കൂറ്റന്‍ ശിവക്ഷേത്രവും.

കര്‍ണാടകത്തിലെ ചാമരാജനഗര്‍ ജില്ലയിലാണ് എം എം ഹില്‍സ്. മൈസൂരില്‍ നിന്നും ഇവിടേക്ക് 140 കിലോമീറ്റര്‍ ദൂരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 3000 അടിയിലധികം ഉയരത്തിലാണ് എം എം ഹില്‍സ്. കുന്നുകളാലും നിബിഢവനത്തിനാലും ചുറ്റപ്പെട്ടതാണ് ശിവക്ഷേത്രം. പരമശിവന്റെ അവതാരമാണ് മഹാദേശ്വരന്‍. പാപപരിഹാരം നിര്‍വ്വഹിച്ചശേഷം ഇവിടത്തെ ശിവലിംഗത്തില്‍ മഹാദേശ്വരന്‍ കുടിയിരിക്കുന്നതായാണ് വിശ്വാസം. ഭൂമിക്കടിയില്‍ നിന്നും പ്രവഹിക്കുന്ന ഒരിക്കലും നിലയ്ക്കാത്ത ജലധാരയാണ് ഈ ക്ഷേത്രത്തിലെ അത്ഭുതങ്ങളിലൊന്ന്. എന്നാല്‍ ഇതിന്റെ ഉറവിടമെവിടെയാണ് എന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ചന്ദനമരങ്ങളും മുളക്കൂട്ടങ്ങളും നിറഞ്ഞതാണ് എം എം ഹില്‍സ്. ആനകളും പുള്ളിപ്പുലിയും കാട്ടുപോത്തും വിവധതരം മാനുകളും ഇവിടെയുണ്ട്. കാട്ടുകള്ളന്‍ വീരപ്പന്‍ ഒളിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ചില താവളങ്ങളും ഈ മലയിലുണ്ട്. ബാഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും ബസ്സില്‍ എം എം ഹില്‍സില്‍ എത്തിച്ചേരാന്‍ സാധിക്കും.

എം എം ഹില്‍സ് പ്രശസ്തമാക്കുന്നത്

എം എം ഹില്‍സ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം എം എം ഹില്‍സ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം എം എം ഹില്‍സ്

  • റോഡ് മാര്‍ഗം
    മൈസൂരില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സ്റ്റേറ്റ് ബസ്സുകളില്‍ ആള്‍ത്തിരക്കേറുമെങ്കിലും ചെലവ് താരതമ്യേന കുറവാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മൈസൂരാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 170 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി എം എം ഹില്‍സില്‍ എത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഹൊറനാടുവിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 173 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മുംബൈ, ഡല്‍ഹി, കൊല്‍ക്കോത്ത, ചെന്നൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും പ്രധാനപ്പെട്ട വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനസര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat